2010 ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

അമേരിക്കക്ക് ഇന്ത്യഫോബിസമോ ??

ഇതു എന്ത് പറ്റി അമേരിക്കക്ക് ??? കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി അമേരിക്ക ഇന്ത്യയെ എന്തിനാ എങ്ങനെ വിമര്‍ശിക്കുനത് ? ആദ്യം ഇന്‍ഫോസിസ് ...അവരെ കള്ളന്മാര് എന്ന് വിളിച്ചു ... ലോകത്തിലെ കൊള്ളാവുന്ന ഒരു കമ്പനി ... ഒരു പാട് പേര് ഇന്ത്യയിലും അമേരികയിലും കഞ്ഞികുടിച്ചു പോകുന്നത് കണ്ടിട്ട് അമേരിക്കക് പിടിക്കുനില്ല ... അല്ലേലും അമേരിക്ക എന്ന് പറഞ്ഞാല്‍ അങ്ങനെ ആണ് ....ഇപ്പോഴും തന്‍ പിടിച്ച മുയലിനു മൂന്ന് കൊന്പു കാണും എന്നാണ് അവരുടെ നിലപാട് .... അറബ് രാജ്യങ്ങളുടെ എണ്ണമുഴുവന്‍ പകല്‍ കൊള്ള ആയി ഊറ്റി വില്‍ക്കുന്ന അവര്‍ മാന്യന്‍ മാര്‍ ... അവര്‍ നല്ലവരും ബാക്കി ഉള്ളവര്‍ കള്ളന്‍ മാരും ... ഇതു എന്ത് ന്യായം ??? അമേരിക്കകെന്താ ഇന്ത്യയെ പേടി ഉണ്ടോ ??? നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും ഇന്ത്യ എപ്പോളും അമേരികയെകാലും ഒരു പിടി മുന്പില്‍ തന്നെ ആണ് ... സ്വന്തം എന്ന് പറയാനും അവകാശ പെടാനും ഞാഗള്‍ക്ക് ഒരു പാട് കാര്യങ്ങള്‍ ഉണ്ട്....ഇന്‍ഫോസിസ് പരിപാടി പൊളിഞ്ഞപ്പോള്‍ ഇതാ പുതിയ ഒരു നമ്പര്‍ ... ന്യൂ ഡല്‍ഹി ബഗ് ....ലോകത്ത് ഇതു ആദ്യമായി ആണ് എന്ന് തോന്നുന്നു ഒരു ബാക്ടീരിയ മരുനുകളോട് പ്രതിരോധ ശക്തി നേടുന്നത്.... ടെസ്റ്റ്‌ നടത്തി എന്ന് അവകാശ പെടുന്നത് ചെന്നൈ , ഹൈദ്രബാദില്‍ വന്നു പോയവരില്‍ .... ഇന്ത്യയില്‍ മാത്രം ടെസ്റ്റ്‌ നടത്തി വല്ലതും കണ്ടു പിടിച്ചാല്‍ അത് ഇന്ത്യയില്‍ നിന്ന് തുടങ്ങിയത് ആണ് എന്ന് അവകാശ പെടുന്നത് മൈസൂര്‍ പാര്‍കില്‍ മൈസൂര്‍ ഉണ്ടാകണം എന്ന് പറയുന്നത് പോലെ ആണ് .... കുറച്ചു ടെക്നിക്കല്‍ ആയി ചിന്തിച്ചാല്‍ ഒരു ബാക്ടീരിയ പ്രതിരോധ ശക്തി നേടുന്നത് അതിനു ഒരു ചെറിയ യുദ്ധം അതിന്റെ ശത്രുകളായ മരുന്നുകളോട് കഴിഞ്ഞിട്ടാണ് ... ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തു ആരോഗ്യ രംഗം അമേരിക്കയിലെക്കളും മുന്‍പില്‍ ആണ് ...അതിനാല്‍ തന്നെ നമ്മുടെ ഡോക്ടര്‍ മാര്‍ ആന്റി ബിയോട്ടിക് അയ മരുന്നുകളുടെ ഉപയോഗം വളരെ കുറച്ചാണ് രോഗികള്‍ക്ക് കൊടുക്കുനത് .... പക്ഷെ അമേരിക്കയെ പോല്ലുള്ള ഒരു രാജ്യത്തു ആന്റി ബിയോട്ടിക് ഉപയോഗം വളരെ വളരെ കൂടുതല്‍ ആണ് .... രണ്ടായിരത്തിന്റെ അവസാനം വരെ കോഴികള്‍ക്ക് കൊടുക്കുന്ന മരുനുകള്‍ വരെ അമേരിക്കന്‍ ഡോക്ടര്‍ മാര്‍ രോഗിക്കക്ക് നിര്‍ദേശിച്ചിരുന്നു ഈന്നു ഞാന്‍ കേട്ടിട്ടുണ്ട് ... അപ്പോള്‍ ഇതുപോലെ ഉള്ള ഒരു സംഭവം ഉണ്ടാകാന്‍ ഇന്ത്യയെക്കളും സാദ്യത പുറം ലോകത്തില്‍ ആണ് .... ബാക്ടീരിയ ഇവിടെ വേണേലും ഉണ്ടാകാം ..അത് ഒരു രാജ്യത്തില്‍ നിന്ന് മറ്റൊരു രാജ്യത്തു വരാന്‍ ഒരു പാട് താമസം ഉണ്ടാവില്ല... അപ്പോള്‍ വേറെ ഒരു രാജ്യത്തും ടെസ്റ്റ്‌ ചെയ്യാതെ ഇതു ഇന്ത്യയില്‍ നിന്ന് ആണ് വന്നതെന്നും അതിന്റെ പേരിന്റെ ഒപ്പം ഡല്‍ഹി എന്ന് കൂട്ടിചെര്ത്തത് വിവരമില്ലയിമയുടെ മറ്റൊരു വശം മാത്രമായേ ഇന്ത്യക്കാര് കരുതുനത്.....മുസ്ലിം രാജ്യങ്ങളോടുള്ള പേടി കാരണം ഇപ്പോള്‍ അമേരിക്കക്ക് എന്ത് കണ്ടാലും പേടി വരുന്ന അവസ്ഥ ആണ് ... ഇതിനു മരുനുടോ എന്ന് ഒരു റിസേര്‍ച് നടത്തണ്ട കാലം കഴിഞ്ഞിരിക്കുന്നു.... ഇല്ലേല്‍ അമേരിക്കയില്‍ നിന്ന് ഇതു പോലെ ഇനിയും ഒരു പാട് മണ്ടതാരങ്ങള്‍ നമ്മുക്ക് കേള്‍ക്കേണ്ടി വരും ???അല്ല ഈ വിവരമില്ലയിമ്മക്ക് മരുന്നു ഉണ്ടോ ??? കാത്തിരുന്ന് കാണാം....