2009 സെപ്റ്റംബർ 27, ഞായറാഴ്‌ച

മിന്നുനതെല്ലാം പൊന്നല്ല !!!!!!!


ബജാജിന്റെ പുതിയ പരസ്യം കണ്ടു ..രസകരം അയ മാഗ്നെടിക് ഹില്‍ .. നിര്‍ത്തിയിട്ട വാഹനം മല തനിയെ കേറുന്ന പ്രതിഭാസം ..കേട്ടപ്പോള്‍ ഒരു കൌതുകം തോന്നി ..ഇതില്‍ എന്തേലും സത്യം ഉണ്ടോ എന്ന് അറിയാന്‍ നമ്മുടെ ഗൂഗിള്‍ നിഘണ്ടുവില്‍ കേറി തപ്പിയപ്പോള്‍ അല്ലെ രസകരം ആയ കുറെ കാര്യങ്ങള്‍ അറിഞ്ഞത് .. സംഭവം സത്യം ആണ് .. നിര്‍ത്തിയിട്ട വണ്ടി തനിയെ ഓടും ..അതും ആ കുന്നിലൂടെ..താഴോട്ട് അല്ല മറിച്ചു കുന്നിനന്‍ ചെരിവിലൂടെ മേലൊട്ടു ... കേള്‍ക്കാന്‍ രസം ഉണ്ട് അല്ലെ ??? സംഭവത്തിന്റെ യഥാര്‍ത്ഥ്യം ഇതിനേക്കാള്‍ രസകരം ആണ് .. സംഭവത്തിന്റെ പിന്നിലെ ഗുട്ടന്‍സ്‌ കണ്ടു പിടിക്കാന്‍ ഇറങ്ങി തിരിച്ചവര്‍ക്ക് ആദ്യം തന്നെ ഒരു കാര്യം മനസ്സില്‍ ആയി അവിടെ കാന്തിക (മഗ്നെടിക് ) പ്രഭാവം അല്ല വേറെ എന്തോ ആണ് ഉള്ളതെന്ന് കാരണം വാഹനത്തില്‍ പറ്റി പിടിച്ചിരിക്കുന്ന ജല തുള്ളികള്‍ പോലും മേലോട്ടാണ് ഒഴുകുന്നത്‌ .. കാന്തിക പ്രഭാവത്തില്‍ എന്തായാലും ജലത്തുള്ളികള്‍ ആകര്‍ഷിക്ക പെടില്ലല്ലോ ?? പിന്നെ എന്താണ് ഇതിനു കാരണം ?? ന്യൂട്ടന്റെ ഭൂഗുരുതകര്‍ഷനത്തെ വെല്ലു വിളിച്ചു നില്ക്കുന്ന ഈ പ്രതിഭാസത്തിനു അവസാനം അവര്‍ ഒരു കാരണം കണ്ടത്തി .. അതിനെ അവര്‍ "ഒപ്റ്റിക്കല്‍ ഇല്ലുസഷന്‍" എന്ന് വിളിച്ചു .. പച്ച മലയാളത്തില്‍ എല്ലാം മായ (മരുഭൂമിയിലെ മരീചിക പോലെ വേറെ ഒന്നു )....വണ്ടി മുകളിലീക്ക് കേറി പോകുന്നത് അല്ല മായ ...മറിച്ചു വണ്ടി പോകുന്നത് മുകളിലേക്ക് ആണ് എന്ന് നമ്മുക്ക് തോന്നുനത് ആണ് എന്ന് ... എന്ന് വെച്ചാല്‍ ആ ഭാഗത്ത് റോഡിന്റെ ചെരിവ് ശരിക്കും താഴോട്ട് ആണ് ,മുകളിലേക്ക് എന്ന് തോന്നുനത് ആ ഭാഗത്തിന്റെ ഭൂ പ്രകതിയുടെ പ്രത്യേകത ആണ് ..അവിടെ നിന്നു നോക്കിയാല്‍ ചക്രവാളം കാണാത്തതിനാല്‍ റോഡിന്റെ ചെരിവ് മുകളിലേക്ക് ആണ് എന്ന് നമു‌ക്ക് തോന്നുനതാണ് . ലോകത്ത് എവിടെ മാത്രം അല്ല ഈ മഗ്നെടിക് ഹില്‍ ഉള്ളത് .. കാനഡയിലെ മഗ്നെടിക് ഹില്‍ എല്ലാം പ്രസക്തമായ ടൂറിസ്റ്റ് സെന്റെര്കള് ആണ് ...

ഭൂമിയുടെ ഓരോരോ കിടപ്പേ ...അല്ലാതെ ഇതിനു എന്ത് പറയാന്‍....എല്ലാം " ദൈവത്തിന്റെ വിക്രിതികള്‍ "..

2009 സെപ്റ്റംബർ 13, ഞായറാഴ്‌ച

മാറുന്ന മുഖം ...

"ഭാരതം എന്ന് കേട്ടാല്‍ അഭിമാന പൂരിതം ആകണം അന്തരംഗം ,
കേരളം എന്ന് കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളില്‍ .."

ഇപ്പോ കേരളം എന്ന് കേട്ടാല്‍ പേടി ആണ് മനസിലേക്ക് വരുന്നത് ...ഈ ചോരത്തിളപ്പ് ആണ് കാരണം എന്ന് തോന്നുന്നു ..എല്ലാരുടെയും ഈ ചോരത്തിളപ്പ് കാരണം ഇപ്പോ മലയാളം വാര്ത്താ ചാനല്‍ കാണുന്ന പരിപാടി നിര്ത്തി .. കൊലപാതകം , പ്രതിപക്ഷ ഭരണപഷ പാര്‍ടികളുടെ ചോരതിളപ്പിന്റെ കുറെ കഥകള്‍ ,അപകട മരണങ്ങള്‍,ഭീകരവാദം,ഗുണ്ട വിളയാട്ടം അല്ലാതെ നല്ലത് എന്ന് പുറത്തു പറയാവുന്ന ഒരു സംഭവും എന്റെ നാട്ടില്‍ നടക്കുനില്ലേ ?? ഈ വാര്‍ത്തകള്‍ കാരണം ഇപ്പോ സ്വന്തം നാടിനെ വാര്‍ത്തകളിലൂടെ മാത്രം അറിയുന്ന മറുനാടന്‍ മലയാളിയുടെ മനസ്സില്‍ കേരളം എന്ന് പറഞ്ഞാല്‍ ഏതോ ഭീകരാവസ്ഥ നിറഞ്ഞു നില്ക്കുന്ന ഒരു നാടു മാത്രമായി മാറുന്നു.ഈ വാര്‍ത്തകള്‍ കേട്ടു വളരുന്ന മറുനാടന്‍ മലയാളിയുടെ മനസ്സില്‍ കേരളം എന്ന് പറയുമ്പോള്‍ എങ്ങനെ ഉള്ള ചിത്രം ആയിരിക്കും എന്ന് എന്ത് കൊണ്ടു ഇവര്‍ ആരും മനസ്സില്‍ ആക്കാന്‍ ശ്രെമിക്കാത്തത് ???

സ്വന്തം പല്ലിട കുത്തി നാറ്റിക്കുമ്പോള്‍ വളര്ന്നു വരുന്ന ഒരു തലമുറയ്ക്ക് നമ്മള്‍ ഒരു തെറ്റായ ചിത്രം ആണ് നമ്മുടെ നാടിനെ കുറിച്ചു കാണിച്ചു കൊടുക്കുനത് . കേരളം എന്ന് കേട്ടു മാത്രം വളരുന്ന ഒരു തലമുറയെ കുറിച്ചുകൂടി നമ്മള്‍ ഓര്‍ത്താല്‍ നല്ലതായിരിക്കും എന്ന് നമ്മുടെ ചാനല്‍ കാര് ഓര്‍ത്താല്‍ നല്ലത് ആണ് ...ചോരതിളപ്പെല്ലാം നല്ലതാണു, പക്ഷെ അത് ഒരു നാടിനെ നാടിന്‍റെ സംസ്കാരത്തെയും ഭാവിയെയും എങ്ങനെ ബാധിക്കും എന്ന് കൂടി ചിന്തിച്ചാല്‍ എല്ലാര്‍ക്കും നല്ലത് ...