2009 സെപ്റ്റംബർ 13, ഞായറാഴ്‌ച

മാറുന്ന മുഖം ...

"ഭാരതം എന്ന് കേട്ടാല്‍ അഭിമാന പൂരിതം ആകണം അന്തരംഗം ,
കേരളം എന്ന് കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളില്‍ .."

ഇപ്പോ കേരളം എന്ന് കേട്ടാല്‍ പേടി ആണ് മനസിലേക്ക് വരുന്നത് ...ഈ ചോരത്തിളപ്പ് ആണ് കാരണം എന്ന് തോന്നുന്നു ..എല്ലാരുടെയും ഈ ചോരത്തിളപ്പ് കാരണം ഇപ്പോ മലയാളം വാര്ത്താ ചാനല്‍ കാണുന്ന പരിപാടി നിര്ത്തി .. കൊലപാതകം , പ്രതിപക്ഷ ഭരണപഷ പാര്‍ടികളുടെ ചോരതിളപ്പിന്റെ കുറെ കഥകള്‍ ,അപകട മരണങ്ങള്‍,ഭീകരവാദം,ഗുണ്ട വിളയാട്ടം അല്ലാതെ നല്ലത് എന്ന് പുറത്തു പറയാവുന്ന ഒരു സംഭവും എന്റെ നാട്ടില്‍ നടക്കുനില്ലേ ?? ഈ വാര്‍ത്തകള്‍ കാരണം ഇപ്പോ സ്വന്തം നാടിനെ വാര്‍ത്തകളിലൂടെ മാത്രം അറിയുന്ന മറുനാടന്‍ മലയാളിയുടെ മനസ്സില്‍ കേരളം എന്ന് പറഞ്ഞാല്‍ ഏതോ ഭീകരാവസ്ഥ നിറഞ്ഞു നില്ക്കുന്ന ഒരു നാടു മാത്രമായി മാറുന്നു.ഈ വാര്‍ത്തകള്‍ കേട്ടു വളരുന്ന മറുനാടന്‍ മലയാളിയുടെ മനസ്സില്‍ കേരളം എന്ന് പറയുമ്പോള്‍ എങ്ങനെ ഉള്ള ചിത്രം ആയിരിക്കും എന്ന് എന്ത് കൊണ്ടു ഇവര്‍ ആരും മനസ്സില്‍ ആക്കാന്‍ ശ്രെമിക്കാത്തത് ???

സ്വന്തം പല്ലിട കുത്തി നാറ്റിക്കുമ്പോള്‍ വളര്ന്നു വരുന്ന ഒരു തലമുറയ്ക്ക് നമ്മള്‍ ഒരു തെറ്റായ ചിത്രം ആണ് നമ്മുടെ നാടിനെ കുറിച്ചു കാണിച്ചു കൊടുക്കുനത് . കേരളം എന്ന് കേട്ടു മാത്രം വളരുന്ന ഒരു തലമുറയെ കുറിച്ചുകൂടി നമ്മള്‍ ഓര്‍ത്താല്‍ നല്ലതായിരിക്കും എന്ന് നമ്മുടെ ചാനല്‍ കാര് ഓര്‍ത്താല്‍ നല്ലത് ആണ് ...ചോരതിളപ്പെല്ലാം നല്ലതാണു, പക്ഷെ അത് ഒരു നാടിനെ നാടിന്‍റെ സംസ്കാരത്തെയും ഭാവിയെയും എങ്ങനെ ബാധിക്കും എന്ന് കൂടി ചിന്തിച്ചാല്‍ എല്ലാര്‍ക്കും നല്ലത് ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Thanks for your comment !!!!