2010 ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച
അമേരിക്കക്ക് ഇന്ത്യഫോബിസമോ ??
ഇതു എന്ത് പറ്റി അമേരിക്കക്ക് ??? കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി അമേരിക്ക ഇന്ത്യയെ എന്തിനാ എങ്ങനെ വിമര്‍ശിക്കുനത് ? ആദ്യം ഇന്‍ഫോസിസ് ...അവരെ കള്ളന്മാര് എന്ന് വിളിച്ചു ... ലോകത്തിലെ കൊള്ളാവുന്ന ഒരു കമ്പനി ... ഒരു പാട് പേര് ഇന്ത്യയിലും അമേരികയിലും കഞ്ഞികുടിച്ചു പോകുന്നത് കണ്ടിട്ട് അമേരിക്കക് പിടിക്കുനില്ല ... അല്ലേലും അമേരിക്ക എന്ന് പറഞ്ഞാല്‍ അങ്ങനെ ആണ് ....ഇപ്പോഴും തന്‍ പിടിച്ച മുയലിനു മൂന്ന് കൊന്പു കാണും എന്നാണ് അവരുടെ നിലപാട് .... അറബ് രാജ്യങ്ങളുടെ എണ്ണമുഴുവന്‍ പകല്‍ കൊള്ള ആയി ഊറ്റി വില്‍ക്കുന്ന അവര്‍ മാന്യന്‍ മാര്‍ ... അവര്‍ നല്ലവരും ബാക്കി ഉള്ളവര്‍ കള്ളന്‍ മാരും ... ഇതു എന്ത് ന്യായം ??? അമേരിക്കകെന്താ ഇന്ത്യയെ പേടി ഉണ്ടോ ??? നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും ഇന്ത്യ എപ്പോളും അമേരികയെകാലും ഒരു പിടി മുന്പില്‍ തന്നെ ആണ് ... സ്വന്തം എന്ന് പറയാനും അവകാശ പെടാനും ഞാഗള്‍ക്ക് ഒരു പാട് കാര്യങ്ങള്‍ ഉണ്ട്....ഇന്‍ഫോസിസ് പരിപാടി പൊളിഞ്ഞപ്പോള്‍ ഇതാ പുതിയ ഒരു നമ്പര്‍ ... ന്യൂ ഡല്‍ഹി ബഗ് ....ലോകത്ത് ഇതു ആദ്യമായി ആണ് എന്ന് തോന്നുന്നു ഒരു ബാക്ടീരിയ മരുനുകളോട് പ്രതിരോധ ശക്തി നേടുന്നത്.... ടെസ്റ്റ് നടത്തി എന്ന് അവകാശ പെടുന്നത് ചെന്നൈ , ഹൈദ്രബാദില്‍ വന്നു പോയവരില്‍ .... ഇന്ത്യയില്‍ മാത്രം ടെസ്റ്റ് നടത്തി വല്ലതും കണ്ടു പിടിച്ചാല്‍ അത് ഇന്ത്യയില്‍ നിന്ന് തുടങ്ങിയത് ആണ് എന്ന് അവകാശ പെടുന്നത് മൈസൂര്‍ പാര്‍കില്‍ മൈസൂര്‍ ഉണ്ടാകണം എന്ന് പറയുന്നത് പോലെ ആണ് .... കുറച്ചു ടെക്നിക്കല്‍ ആയി ചിന്തിച്ചാല്‍ ഒരു ബാക്ടീരിയ പ്രതിരോധ ശക്തി നേടുന്നത് അതിനു ഒരു ചെറിയ യുദ്ധം അതിന്റെ ശത്രുകളായ മരുന്നുകളോട് കഴിഞ്ഞിട്ടാണ് ... ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തു ആരോഗ്യ രംഗം അമേരിക്കയിലെക്കളും മുന്‍പില്‍ ആണ് ...അതിനാല്‍ തന്നെ നമ്മുടെ ഡോക്ടര്‍ മാര്‍ ആന്റി ബിയോട്ടിക് അയ മരുന്നുകളുടെ ഉപയോഗം വളരെ കുറച്ചാണ് രോഗികള്‍ക്ക് കൊടുക്കുനത് .... പക്ഷെ അമേരിക്കയെ പോല്ലുള്ള ഒരു രാജ്യത്തു ആന്റി ബിയോട്ടിക് ഉപയോഗം വളരെ വളരെ കൂടുതല്‍ ആണ് .... രണ്ടായിരത്തിന്റെ അവസാനം വരെ കോഴികള്‍ക്ക് കൊടുക്കുന്ന മരുനുകള്‍ വരെ അമേരിക്കന്‍ ഡോക്ടര്‍ മാര്‍ രോഗിക്കക്ക് നിര്‍ദേശിച്ചിരുന്നു ഈന്നു ഞാന്‍ കേട്ടിട്ടുണ്ട് ... അപ്പോള്‍ ഇതുപോലെ ഉള്ള ഒരു സംഭവം ഉണ്ടാകാന്‍ ഇന്ത്യയെക്കളും സാദ്യത പുറം ലോകത്തില്‍ ആണ് .... ബാക്ടീരിയ ഇവിടെ വേണേലും ഉണ്ടാകാം ..അത് ഒരു രാജ്യത്തില്‍ നിന്ന് മറ്റൊരു രാജ്യത്തു വരാന്‍ ഒരു പാട് താമസം ഉണ്ടാവില്ല... അപ്പോള്‍ വേറെ ഒരു രാജ്യത്തും ടെസ്റ്റ് ചെയ്യാതെ ഇതു ഇന്ത്യയില്‍ നിന്ന് ആണ് വന്നതെന്നും അതിന്റെ പേരിന്റെ ഒപ്പം ഡല്‍ഹി എന്ന് കൂട്ടിചെര്ത്തത് വിവരമില്ലയിമയുടെ മറ്റൊരു വശം മാത്രമായേ ഇന്ത്യക്കാര് കരുതുനത്.....മുസ്ലിം രാജ്യങ്ങളോടുള്ള പേടി കാരണം ഇപ്പോള്‍ അമേരിക്കക്ക് എന്ത് കണ്ടാലും പേടി വരുന്ന അവസ്ഥ ആണ് ... ഇതിനു മരുനുടോ എന്ന് ഒരു റിസേര്‍ച് നടത്തണ്ട കാലം കഴിഞ്ഞിരിക്കുന്നു.... ഇല്ലേല്‍ അമേരിക്കയില്‍ നിന്ന് ഇതു പോലെ ഇനിയും ഒരു പാട് മണ്ടതാരങ്ങള്‍ നമ്മുക്ക് കേള്‍ക്കേണ്ടി വരും ???അല്ല ഈ വിവരമില്ലയിമ്മക്ക് മരുന്നു ഉണ്ടോ ??? കാത്തിരുന്ന് കാണാം....
2010 ഫെബ്രുവരി 13, ശനിയാഴ്‌ച
വീണ്ടും ഒരു പ്രണയ ദിനം കൂടി ..........

2010 ഒരു പോസ്റ്റ് ഇടാന്‍ ഒരു നല്ല ദിവസം നോക്കി നടക്കുവായിരുന്നു ഞാന്‍... എപ്പോള്‍ തോനുന്നു ഇതാണ് ഒരു നല്ല ദിവസം എന്ന് ...എന്റെ എല്ലാ കൂട്ടുകാര്‍ക്കും എന്റെ പുതുവത്സര ആശംസകള്‍ (ഇത്തിരി താമസിച്ചെങ്കിലും ഈ കൊല്ലം തീരാന്‍ ഇനിയും ഉണ്ടെല്ലോ ഒരു പാടു മാസങ്ങള്‍ ).....
ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ആയി കുറഞ്ഞത് മനസ്സില്‍ എങ്കിലും ഒരാളോട് ഒരു ഇത്തിരി താല്‍പ്പര്യം തോന്നാത്തവര്‍ ആയി ആരും തന്നെ കാണില്ല ......ഒരു സ്പെഷ്യല്‍ ഫ്രണ്ട് ....ഞാന്‍ പറയുന്നത് കേള്‍ക്കാനും ...എന്റെ ചാലു എല്ലാം കേട്ട് ചിരിക്കാനും....കൊച്ചു കൊച്ചു കാര്യം പറഞ്ഞു വഴക്കിടാനും അങ്ങനെ എന്തിനൊക്കെയോ ആയി ഒരു കൂടു നമ്മള്‍ ആരും ആഗ്രഹിക്കതിരുനിട്ടില്ല ....
പറയാന്‍ മടിച്ച് മടിച്ച് ..ശ്രെമിച്ചപ്പോള്‍ എല്ലാം വാക്കുകള്‍ കിട്ടാതെ കുഴങ്ങിയ അവസരം നമ്മളില്‍ കുറച്ചു പേര്‍ക്കെങ്കിലും കാണുമായിരിക്കും..... എന്തായാലും ഞാനും ആ കൂട്ടത്തില്‍ ഒരാള്‍ തന്നെ ....
വീണ്ടും ഒരു വാലെന്റൈന്‍ ദിനം കൂടി....പ്രനയിക്കുനവര്‍ക്കും പ്രണയിക്കാന്‍ ആഗ്രഹിക്കുനവര്‍ക്കും , പ്രണയിച്ചു കൊണ്ടിരിക്കുനവര്‍ക്കും ,പ്രണയം മനസ്സില്‍ കൊണ്ട് നടക്കുനര്‍ക്കും അങ്ങനെ പ്രണയത്തെ ഒരു തരത്തില്‍ അല്ലേല്‍ മറ്റൊരു തരത്തില്‍ അനുഭവിക്കുവര്‍ക്ക് ആഘോഷിക്കാന്‍ ഒരു ദിനം.....
കോളേജില്‍ പടിച്ചുകൊണ്ടിരിക്കുനവര്ക് രണ്ടും കല്‍പ്പിച്ചു പ്രപ്പോസ് ചെയ്യാന്‍ ഒരു ദിനം ....മനസ്സില്‍ ഉള്ള പ്രണയം താന്‍ ഇഷ്ടപെടുന്ന ആളോട് പറയുമ്പോള്‍ അവളുടെ എന്താണ് പ്രതികരണം എന്ന് ആലോചിച്ചു സമയം കളയുന്നവര്‍ക്ക് ഈ ദിവസം ഉപകരിക്കും എന്ന് എനിക്ക് തോന്നുന്നു... കിട്ടിയാല്‍ ഊട്ടി അല്ലേല്‍ പതിവ് ആശംസകള്‍ പോലെ ഇതും.....
മരച്ചുറ്റി പ്രേമവും പ്രേമ ലേഖനങ്ങളും ഈപ്പോള്‍ എസ് എം എസ് നും മിസ്സ്ഡ് കോളിന് വഴി മാറി. ഈ കാലത്ത് പ്രണയം അറിയിക്കാന്‍ നൂരുകൂടം വഴികള്‍ ഉള്ള ഈ കാലത്ത് ... പ്രണയം മനസില്‍ ഒളിപ്പിച്ചു വെച്ചിരിക്കുവര്‍ക്ക് വേണ്ടി ഒരു വാലെന്റൈന്‍സ് ദിനം കൂടി ....എനിക്കെന്തോ ഈ കൂടരോട് വലിയ കാര്യം ആണ് ...ചിലപ്പോള്‍ ഞാനും അവരുടെ കൂടത്തില്‍ ഉള്ളത് കൊണ്ടായിരിക്കും ...
എന്തായാലും ഈ പ്രാവിശ്യം ഞാന്‍ ഈ അവസരം മിസ്സ് അക്കുനില്ല ....ഒരുപാടു ഒരുപാടു കാലം മുന്പ് മനസ്സില്‍ തോന്നിയ ഒരു താല്‍പ്പര്യം....ഈനു എപ്പോള്‍ ആ മുഖംമാണ് എന്റെ മനസ്സില്‍ ഓടി വന്നത് ...എന്തുകൊണ്ടാണ് എന്ന് എനിക്കറിയില്ല ...എപ്പോള്‍ അവള്‍ ഇവിടെ ആണ് എന്നും എനിക്കറിയില്ല ...എന്തായാലും ഇപ്പോ എവിടെയോ ഇരിക്കുന്ന എന്റെ സുന്ദരിക്ക് ഞാനും വിഷ് ചെയ്യുന്നു ......
happy valentines day to my dear ... I think still I love you .....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
