2010 ഫെബ്രുവരി 13, ശനിയാഴ്‌ച

വീണ്ടും ഒരു പ്രണയ ദിനം കൂടി ..........


2010 ഒരു പോസ്റ്റ്‌ ഇടാന്‍ ഒരു നല്ല ദിവസം നോക്കി നടക്കുവായിരുന്നു ഞാന്‍... എപ്പോള്‍ തോനുന്നു ഇതാണ് ഒരു നല്ല ദിവസം എന്ന് ...എന്റെ എല്ലാ കൂട്ടുകാര്‍ക്കും എന്റെ പുതുവത്സര ആശംസകള്‍ (ഇത്തിരി താമസിച്ചെങ്കിലും കൊല്ലം തീരാന്‍ ഇനിയും ഉണ്ടെല്ലോ ഒരു പാടു മാസങ്ങള്‍ ).....

ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ആയി കുറഞ്ഞത്‌ മനസ്സില്‍ എങ്കിലും ഒരാളോട് ഒരു ഇത്തിരി താല്‍പ്പര്യം തോന്നാത്തവര്‍ ആയി ആരും തന്നെ കാണില്ല ......ഒരു സ്പെഷ്യല്‍ ഫ്രണ്ട് ....ഞാന്‍ പറയുന്നത് കേള്‍ക്കാനും ...എന്റെ ചാലു എല്ലാം കേട്ട് ചിരിക്കാനും....കൊച്ചു കൊച്ചു കാര്യം പറഞ്ഞു വഴക്കിടാനും അങ്ങനെ എന്തിനൊക്കെയോ ആയി ഒരു കൂടു നമ്മള്‍ ആരും ആഗ്രഹിക്കതിരുനിട്ടില്ല ....
പറയാന്‍ മടിച്ച് മടിച്ച് ..ശ്രെമിച്ചപ്പോള്‍ എല്ലാം വാക്കുകള്‍ കിട്ടാതെ കുഴങ്ങിയ അവസരം നമ്മളില്‍ കുറച്ചു പേര്‍ക്കെങ്കിലും കാണുമായിരിക്കും..... എന്തായാലും ഞാനും ആ കൂട്ടത്തില്‍ ഒരാള്‍ തന്നെ ....

വീണ്ടും ഒരു വാലെന്റൈന്‍ ദിനം കൂടി....പ്രനയിക്കുനവര്‍ക്കും പ്രണയിക്കാന്‍ ആഗ്രഹിക്കുനവര്‍ക്കും , പ്രണയിച്ചു കൊണ്ടിരിക്കുനവര്‍ക്കും ,പ്രണയം മനസ്സില്‍ കൊണ്ട് നടക്കുനര്‍ക്കും അങ്ങനെ പ്രണയത്തെ ഒരു തരത്തില്‍ അല്ലേല്‍ മറ്റൊരു തരത്തില്‍ അനുഭവിക്കുവര്‍ക്ക് ആഘോഷിക്കാന്‍ ഒരു ദിനം.....

കോളേജില്‍ പടിച്ചുകൊണ്ടിരിക്കുനവര്ക് രണ്ടും കല്‍പ്പിച്ചു പ്രപ്പോസ് ചെയ്യാന്‍ ഒരു ദിനം ....മനസ്സില്‍ ഉള്ള പ്രണയം താന്‍ ഇഷ്ടപെടുന്ന ആളോട് പറയുമ്പോള്‍ അവളുടെ എന്താണ് പ്രതികരണം എന്ന് ആലോചിച്ചു സമയം കളയുന്നവര്‍ക്ക് ഈ ദിവസം ഉപകരിക്കും എന്ന് എനിക്ക് തോന്നുന്നു... കിട്ടിയാല്‍ ഊട്ടി അല്ലേല്‍ പതിവ് ആശംസകള്‍ പോലെ ഇതും.....

മരച്ചുറ്റി പ്രേമവും പ്രേമ ലേഖനങ്ങളും ഈപ്പോള്‍ എസ് എം എസ് നും മിസ്സ്ഡ് കോളിന് വഴി മാറി. ഈ കാലത്ത് പ്രണയം അറിയിക്കാന്‍ നൂരുകൂടം വഴികള്‍ ഉള്ള ഈ കാലത്ത് ... പ്രണയം മനസില്‍ ഒളിപ്പിച്ചു വെച്ചിരിക്കുവര്‍ക്ക് വേണ്ടി ഒരു വാലെന്റൈന്‍സ് ദിനം കൂടി ....എനിക്കെന്തോ ഈ കൂടരോട് വലിയ കാര്യം ആണ് ...ചിലപ്പോള്‍ ഞാനും അവരുടെ കൂടത്തില്‍ ഉള്ളത് കൊണ്ടായിരിക്കും ...
എന്തായാലും ഈ പ്രാവിശ്യം ഞാന്‍ ഈ അവസരം മിസ്സ്‌ അക്കുനില്ല ....ഒരുപാടു ഒരുപാടു കാലം മുന്പ് മനസ്സില്‍ തോന്നിയ ഒരു താല്‍പ്പര്യം....ഈനു എപ്പോള്‍ ആ മുഖംമാണ് എന്റെ മനസ്സില്‍ ഓടി വന്നത് ...എന്തുകൊണ്ടാണ് എന്ന് എനിക്കറിയില്ല ...എപ്പോള്‍ അവള്‍ ഇവിടെ ആണ് എന്നും എനിക്കറിയില്ല ...എന്തായാലും ഇപ്പോ എവിടെയോ ഇരിക്കുന്ന എന്റെ സുന്ദരിക്ക് ഞാനും വിഷ് ചെയ്യുന്നു ......

happy valentines day to my dear ... I think still I love you .....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Thanks for your comment !!!!