2009 ജൂലൈ 13, തിങ്കളാഴ്‌ച

വേദനാജനകവും നിര്‍ഭാഗ്യകരവും ..


ഒരു പാര്ട്ടി പ്രവര്‍ത്തകന്‍ മുഖ്യമന്ത്രി ആയാല്‍ അദ്ദേഹം പാര്ട്ടി തീരുമാനങ്ങള്‍ നടപ്പിലക്കണോ അതോ ജനങളുടെ താത്പര്യം സംരക്ഷിക്കാന്‍ ശ്രെമിക്കണോ ? അതോ പാര്ട്ടി തീരുമാനങ്ങള്‍ ജനഹിതം അല്ലേല്‍ മുഖ്യമന്ത്രി കണ്ടില്ല എന്ന് നടിക്കണോ ??അപ്പൊ ചോദിക്കാം പര്ടിക്കാര് എന്തുവാ ജനങ്ങള്‍ അല്ലെയോ എന്ന് ?? അതെ അവരും ഞങ്ങളുടെ കൂടത്തില്‍ പെടും .. പക്ഷെ മുഖ്യമന്ത്രിക്കോ പാര്‍ട്ടിക്കോ പ്രതി എന്ന് സംശയിക്കപെടുന്ന ഒരാളെ കുറ്റകാരന്‍ അല്ല എന്ന് നിശ്ചയിയിക്കാന്‍ അധികാരം ഇന്ത്യന്‍ ഭരണകടനയില്‍ ഉണ്ടോ എന്ന് എനിക്കറിയില്ല ..

എന്തായാലും ലാവലിന്‍ കേസിനു പച്ചകൊടി കാണിച്ചതിന്റെ പേരില്‍ വി എസിന് എതിരെ പാര്ട്ടി അച്ചടക്കനടപടി എടുത്തത്‌ ന്യയീകരിക്കവുനത് ആണ് എന്ന് എനിക്കുതോനുനില്ല . പിണറായി നിരപരാധി ആണേല്‍ അത് തെളിയിക്കാന്‍ അദ്ധേഹത്തിനു കോടതിയില്‍ അവസരം ഉണ്ട് . വി എസ അങ്ങനെ ഒരു അവസരം ഉണ്ടാക്കി കൊടുത്തതില്‍ പാര്‍ട്ടി മുഖ്യമന്ത്രിയോട് ഒപ്പം നില്‍ക്കുക അല്ലെ വേണ്ടത് ?? അല്ലാതെ അതിനെ ഭീഷണിയുടെ സ്വരം കൊണ്ടു നേരിടുന്നത്‌ ഈ നാട്ടിലെ ജനങ്ങളോടും നിയമങ്ങളോടും ഉയര്‍ത്തുന്ന ഭീഷണി അല്ലേ ??നിയമം കൈയിലെടുക്കുനതിനു തുല്യം അല്ലെ ?? അതോ നാട്ടിലെ നിയമങ്ങളില്‍ പാര്‍ട്ടിക്കും വിശ്വാസം ഇല്ലേ? ഈ രക്തത്തില്‍ പാര്‍ട്ടിക്കുള്ള പങ്കു എന്താണ് എന്ന് മനസ്സില്‍ ആകുനില്ല . എന്തിന് വേണ്ടി ഈ കര്‍ഷകരുടെയും തൊഴിലാളികളുടെയും പാര്‍ട്ടി ലെനിന്റെയും കാറല്‍ മാക്സിന്റെയും പേരില്‍ ജനങ്ങളുടെ മുമ്പില്‍ ഇങ്ങനെ ഒരു നാടകം കളിക്കുന്നു ??

രാഷ്ട്രീയ പ്രവര്‍ത്തകന്റെ ജീവിതത്തില്‍ അഴിമതി ആരോപണങ്ങള്‍ ഇതു ആദ്യമായിട്ടല്ല . ആ നിലക്ക് ആരോപണങ്ങളെ ധീരതയോടെ നേരിടുന്നതിനു പകരം അതില്‍ നിന്നു ഒളിച്ചാടന്‍ ശ്രമം നടത്തുന്നത് സംശയം ജനിപ്പിക്കുന്നു . ഈ മാതിരി ഉള്ള തീരുമാനങ്ങള്‍ ജനങ്ങളില്‍ പാര്‍ടിയില്‍ ഉള്ള വിശ്വാസം നഷടപെടാന്‍ ഇടയാക്കും .

ഒരു പാര്‍ടി പ്രവര്‍ത്തകന്‍ എന്നനിലക്ക്‌ വി എസിന് പാര്‍ടിയെ അനുസരിക്കാന്‍ കടമയുണ്ട് പക്ഷെ അതിന് ജനങ്ങളെ പണയം വെച്ചുകൊണ്ട് ആകരുത് . അത് കൊണ്ടു അയാള്‍ ഈ സമയത്തു പാര്‍ട്ടിക്കെതിരെ നില്‍ക്കേണ്ടി വന്നു .ഇങ്ങനെ ചെയ്തില്ലേല്‍ അയാളെ കള്ളന്‍ എന്നല്ല കള്ളന് കഞ്ഞി വെച്ചവന്‍ എന്ന് ജനങ്ങള്‍ വിളിച്ചേനെ . അതുകൊണ്ട് തന്നെ പാര്‍ടി ഈ സമയത്തു വി എസിനോട് കാണിച്ചത് നന്ദി കേടാണ് . കഴിഞ്ഞ പ്രാവിശ്യം പാര്‍ടി അധികാരത്തില്‍ വരാനുള്ള മുഖ്യ കാരണം വി എസിന്റെ അഴിമതിക്കെതിരെ ഉള്ള പോരാട്ടം ആണെന്നിരിക്കെ അധികാരത്തില്‍ വന്നതിനു ശേഷം അതിന് മാറ്റം വരുത്തുക എന്നുള്ളത് അദ്ധേഹത്തെ പോല് ഒരു ആത്മാഭിമാനം ഉള്ള ഒരാള്ക്ക് ചേര്‍ന്നത്‌ അല്ല . അതുകൊണ്ട് തന്നെ പാര്‍ടി ഇല്ലേലും ജനങ്ങള്‍ ഈ സമയത്തു അദ്ധേഹത്തെ പിന്താങ്ങും എന്ന് കരുതുന്നു . ഒന്നും ഇല്ലേലും ജനങ്ങള്‍ അധികാരത്തിലേറ്റിയ മുഖ്യമന്ത്രി അല്ലേ അദ്ദേഹം .

സത്യങ്ങള്‍ കാലം തെളിയിക്കും എന്നും നല്ല കാലം വരും എന്നും പ്രതീക്ഷയോടു ഒരു കൂടം വിഡ്ഢികളായ ജനങ്ങള്‍ ഇവിടെ ജീവിക്കുന്നു .

1 അഭിപ്രായം:

Thanks for your comment !!!!