2009 മേയ് 30, ശനിയാഴ്‌ച

കളിയില്‍ അല്പം കാര്യം

ഇപ്പൊ ട്ടെകെനിക് പിടികിട്ടി !!!!!!! ഞാന്‍ വിചാരിച്ചു എന്റെ കൂട്ടുകാര്‍ക്കു എല്ലാം കലാവാസന പെട്ടെന്ന് അങ്ങ് ഉണ്ടായെന്നു .. ഒരു സുപ്രഭാതത്തില്‍ എല്ലാരും ബ്ലോഗ്ഗിങ്ങിലെക്ക് തിരിയുന്നു .... അടുക്കള കണ്ടിട്ടിലാത്തവര്‍ പോലും കുക്കിങ്ങിനെ കുറിച്ചും മറ്റുചിലര്‍ സാംസ്‌കാരിക വിഷയങ്ങളെ കുറിച്ചും സാഹിത്യത്തെ കുറിച്ചും മറ്റും വാതോരാതെ സംസാരിക്കുന്നു ( ആരെയും ഉദേശിച്ചു പറഞ്ഞതു അല്ല ).... കൂടാതെ എല്ലാം ബ്ലോഗില്‍ കൂടെ ലോകത്തിന്റെ മുമ്പില്‍ വിളിച്ചു പറയുന്നു ... ഞാന്‍ വിചാരിച്ചു എല്ലാരും പെട്ടന്ന് അങ്ങ് നന്നായി പോയി എന്ന് ....ഇ നാട് ചെലപ്പോള്‍ രക്ഷപെട്ടേക്കും എന്ന് .. എല്ലാരും ചെയ്യുമ്പോള്‍ നമ്മള്‍ മാത്രം ഇതൊന്നും കണ്ടില്ല എന്ന് നടിക്കുനത് ശെരി അല്ലലോ എന്ന് കരുതി ഞാനും ബ്ലോഗ് എഴുതി തുടങ്ങിയത് ...നാട് നന്നാവുമെങ്കില്‍ എന്റെ വകയും ഇരിക്കെട്ടെ കുറച്ചു പൊടികൈ എന്ന് വെച്ചു ...പക്ഷെ ഇപ്പോ അല്ലെ മനസ്സില്‍ ആയതു ബ്ലോഗിങ്ങിന്റെ അനന്ത സദ്യതകളെ കുറിച്ചു...ഇ ലോകത്തുള്ള മിക്കവരുടെയും(എല്ലാരും എല്ലാ കേട്ടോ ) ബ്ലോഗിങ്ങ്‌ എന്ന കലവാസനയുടെ ജനിടിക്സിനെ കുറിച്ചു ....

ഇനി കാര്യം പറയാം ....ബ്ലോഗിങ്ങ്‌ നിങ്ങളെ കോടീശ്വരന്‍ ആക്കാന്‍ സഹായിക്കുന്നു ...സംഭവം സത്യം ആണോ അല്ലയോ എന്ന് അറിയില്ല ..പക്ഷെ ആഡ്‌സെന്‍സ്‌ എന്ന ഒരു ഒപ്ശഷന്‍ ഗൂഗിള്‍ ബ്ലോഗില്‍ നല്കുന്നു ...ചുരിക്കി പറഞ്ഞാല്‍ നിങ്ങളുടെ ബ്ലോഗിന്റെ സൈഡില്‍ ഗൂഗിള്‍ പരസ്യം നല്കുന്നു ...നിങളുടെ ഫ്രണ്ട്സ് ആരേലും അതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ രക്ഷപെട്ടു.. ഗൂഗിള്‍ ഓരോ ക്ലിക്കിനും നിങ്ങള്‍ക്ക് പണം നല്കുന്നു .. നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം അട്സേന്സില്‍ രജിസ്റ്റര്‍ ചെയ്യുക ...സംഗതി കൊള്ളാം അല്ലെ ??? പക്ഷെ കഥ എവിടെ കൊണ്ടു തീരുനില്ല ...

പെട്ടാണ് കോടീശ്വരന്‍ ആകാന്‍ ആക്രാന്തം മൂത്ത് ഞാനും രജിസ്റ്റര്‍ ചെയ്തു ...അപ്പൊ അല്ലെ ഗൂഗിളിന്റെ നിബന്ധനകള്‍ ഞാന്‍ കണ്ടത് ... ഇന്നു കുറച്ചു പൈസ ഉണ്ടാക്കാം എന്ന് വെച്ച എന്നോട് ആദ്യ നിബന്ധന സ്വയം ക്ലിക്ക് ചെയ്തു പണം ഉണ്ടാക്കാന്‍ എന്ന് കരുതരുത് ... അത് അന്ഗീകരികുനില്ല ..രണ്ടു നിങ്ങള്‍ കൂടുകരോടും മറ്റും ക്ലിക്ക് ചെയ്യാന്‍ ആവശ്യപെടുകയും അരുത് .... ഇതു ഒരു മാതിരി മറ്റേ പണി ആയി പോയി എന്ന് ഗൂഗ്ലിനോട് പറയണം എന്ന് തോന്നി പോയി ...പിന്നെയും ഉണ്ട് കുറെ നിബന്ധനകള്‍ .......കുറച്ചു പണം എങ്ങനെയെങ്കിലും ഉണ്ടാക്കാം എന്ന് വിചാരിച്ചപോള്‍ .... ഇതു ഒരുമാതിരി ..............

ഇതുവരെ എത്ര പേര്ക്ക് പണം കിട്ടിയിടുണ്ട് എന്ന് എനിക്കറിയില്ല... എന്തായാലും വരുനടത് വെച്ചു കാണാം എന്ന് ഞാനും കരുതി ഞാനും ഒന്നു രജിസ്റ്റര്‍ ചെയ്തു .." ഇനി ശരിക്കും ബിരിയാണി ഉണ്ടെലോ "?? എന്ന് സലിം കുമാര്‍ ചോദിച്ചത് പോലെ ..ഇനി ശേഷം ബ്ലോഗില്‍ ..അല്ല ബ്ലോഗിന്റെ മുക്കിലും മൂലയിലും ഉള്ള പരസ്യങ്ങള്‍ തീരുമാനികെട്ടെ .....നമ്മുക്ക് കാത്തിരുന്ന് കാണാം ....

2009 മേയ് 28, വ്യാഴാഴ്‌ച

കേരളം മിസ്സ്‌ ചെയ്ത സമരം ...


എന്തിനും ഏതിനും കവലകളില്‍ രാഷ്ട്രീയ പ്രസംഗം ചെയ്യുകയും ഹര്‍ത്താലും ബക്കറ്റ് പിരിവു നടത്തുകയും ചെയ്യുന്ന നമ്മുടെ രാഷ്ട്രീയകാര്‍ക്ക് ഇതു എന്ത് പറ്റി ??? പ്രഭാകരന്‍ മരിച്ചിട്ട് നമ്മുടെ നാട്ടില്‍ ഒരു സമരം പോലും ഉണ്ടായില്ലേ ??? സാദം ഹുസൈനെതിരെ അമേരിക്ക കാണിച്ച ക്രൂരകൃത്യത്തിന് നിമിഷ നേരത്തിനുള്ളില്‍ പ്രതികരിച്ച ദൈവത്തിന്റെ സ്വന്തം നാട് ഇതു എന്ത് കൊണ്ടു കണ്ടില്ല എന്ന് നടിക്കുന്നു ???? രാജ്യ സ്നേഹം ആണോ അതിന് പിന്നില്‍ ??? ശ്രീ ലങ്കയില്‍ ദുരിതം അനുഭവിക്കുന്ന തമിഴ് മക്കള്‍ ഇന്ത്യക്കാര് ആണ് എന്നും നാം ഒര്ര്കണം ..അതോ രാജീവ്‌ ഗാന്ധിയെ കൊന്നവരോട് എന്തിന് സഹാഭാവം എണ്ണ വികാരം ആണോ ഇതിനു പിന്നില്‍ ??? അതോ പ്രഭകരാണോ അയാളുടെ പാര്‍ട്ടിക്കോ കേരളത്തില്‍ ഒരു വോട്ടു പോലും പിടിക്കാന്‍ കഴിയില്ല എന്ന്ന സത്യമോ ???
പ്രഭാകരന്‍ പുണ്യവാളന്‍ ആണ് എന്നൊന്നും എനിക്കില്ല ...പക്ഷെ അയാളുടെ ജീവിതം നമ്മെ ഒന്നു പഠിപ്പിച്ചു .. എല്ലാ ലക്ഷ്യവും മാര്‍ഗത്തെ സാദൂകരികില്ല എന്ന് .... ശ്രീ ലങ്കയില്‍ തമിള്‍ മക്കള്‍ ദുരിതം അനുഭവിക്കുനുട് എന്നത് സത്യം ആണ്..അവര്ക്കു നീതി ലഭിക്കുക തന്നെ വേണം .. എന്നാല്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ഒരിക്കല്‍ പോലും ഒന്നിനും പരിഹാരം അല്ല .. (സ്വാതിന്ത്രം ഇരന്നു വാങ്ങണോ എന്ന് ചോദിക്കരുത് )..
ഏതായാലും സംഭവിച്ചത് എല്ലാം നല്ലതിന് എന്ന് ഇനിയും സംഭവിക്കുനത് അതിനെക്കാള്‍ നല്ലതിന് എന്നും നമ്മുക്ക് ആശിക്കാം ..
പ്രഭാകരന്‍ മരിച്ചിട്ടുന്ടെല്‍ അദ്ധേഹത്തിന്റെ ആത്മാവിന് ശാന്തി കിട്ടട്ടെ എന്ന് നമ്മുക്ക്രു പ്രാര്തിക്കം (പ്രേതത്തെ പേടി ഉണ്ടായിട്ടല്ല ... അതില്‍ വിശ്വാസം ഉണ്ടായിട്ടും അല്ല ,പിന്നെ എന്തിനാ ചുമ്മാ ഒരു റിസ്ക്‌ എടുകകുനത് എന്ന് കരുതി ).. ഒന്നും ഇല്ലേലും ശ്രീലങ്കയിലെ തമിള്‍ മക്കളുടെ പ്രശ്നം ലോക രഷ്ട്രനങല്‍ുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ അയാളുടെ പ്രസ്ഥാനം കൊണ്ടു കഴിഞ്ഞു (മാര്‍ഗം ഒരു ഭോഷത്തം ആയിരുന്നു എങ്കിലും ) എന്നത് ഒരു സത്യം തന്നെ ആണ് ...ഇനി ബാക്കി ഉള്ളത് സര്‍ക്കാര്‍ നോക്കികൊള്ളട്ടെ ..

എന്റ്റെ പ്രതിഷേധം ഞാന്‍ അറിയിക്കുന്നു ....

ഇന്നലെ ആണ് ഞാന്‍ ആ വാര്ത്താ അറിഞ്ഞത് ....മലയാളം സംസാരിച്ചതിന് രണ്ടു മലയാളി നേഴ്സ് മാരെ ഡല്ഹി അപ്പോളോ ഹോസ്പിറ്റലില്‍ നിന്നു പുറത്താക്കിയ കാര്യം .....മലയാളം കേരളത്തിനുള്ളില്‍ മലയാളികള്ക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ട് ആണ് എങ്കിലും കേരളത്തിന് പുറത്തു മലയാളികള്‍ തമ്മില്‍ വേറെ ഒരു ഭാഷയിലും സംസരിക്കാര് ഇല്ല ....എന്ന സ്ഥിതിക്ക് ഇതു ഇത്തിരി കടന്ന കൈ ആയി പോയി .....ഇ സ്ഥിതി ഇങനെ തുടര്‍ന്ന് പോയാല്‍ മനസമാധനതോട് മാനേജരെ തെറി വിളിക്കാന്‍ പോലും മറുനാടന്‍ മലയാളിക്ക് കഴിയാതെ പോകും...അതിനാല്‍ ഇ ബ്ലോഗ് വഴി മറുനാടന്‍ മലയാളിക്ക് തമ്മില്‍ തമ്മില്‍ അനോഫ്ഫിസിഅല്‍ ആയ കാര്യങ്ങള്‍ പറയാന്‍ അവരുടെ മാതൃഭാഷയില്‍ സംസാരിക്കാന്‍ അവസരം നല്‍കണം എന്ന് ഞാന്‍ ശക്തമായി അവിശ്യ പെടുന്നു (ആര് കേള്‍ക്കാന്‍ എന്ന് പറയരുത്....ചുമ്മാ....എനിക്കെന്താ അവിശ്യ പെട്ടൂടെ ???)...മാനേജമെന്റിന്റെ ഇ നടപടിയില്‍ ഞാന്‍ എന്റ്റെ പ്രതിഷേധം ഇതു വഴി അറിയിച്ചു കൊള്ളുന്നു ....

കലികാലം

" പാല് തന്ന കൈക്ക് തന്നെ കടിക്കുക " എന്നൊരു പഴയ ചൊല്ലുണ്ട് ... ഇതും അങ്ങനെ എന്ന് കരുതിയാല്‍ മതി....മലയാളം വായിച്ചു പഠിക്കാന്‍ തുടങ്ങിയ കാലത്ത് വായിച്ചിരുന്ന ഒരു പത്രത്ല്‍ ഇന്നലെ കണ്ട ന്യൂസ് ആണ് ഇ ബ്ലോഗിന് പിന്നില്‍ ...പത്രം എതായാല്‍ എന്ത്....അല്ലെ.....
നമ്മക്കു കാര്യത്തിലേക്ക് കടക്കാം ...വാര്ത്താ ഇതാണ് "മലയാളി ബാലന്‍ ഡല്‍ഹിയില്‍ വീണു മരിച്ചു "....വായിച്ചാ പാടെ മനസ്സില്‍ ചിരി ആണ് വന്നത്.....കിണറ്റില്‍ വീണു മരിച്ചു ,കുഴിയില്‍ വീണു മരിച്ചു എന്നനോക്കെ കേട്ടിടുണ്ട് ....പക്ഷെ ഏത് ആദ്യം ആയി ആണ് ...... അറിയാതെ അന്നെലും ചിരിച്ചു പോയി ....
വായിച്ചതു ഒരു മരണ വാര്ത്താ ആണെല്ലോ എന്ന് പിന്നെ ആണ് ഓര്മ വന്നത് ....പിന്നെ ഒട്ടും താമസ്ച്ചില്ല മരിച്ചു പോയ ബാലനെയും കുടുംബത്തെയും ഓര്ത്തു ഒന്നു ദുഖിച്ചു ..എന്നിട്ട് പതിവു പോലെ അടുത്ത വാര്‍ത്തയും വായിച്ചു ഞാന്‍ പത്രം മടക്കി വെച്ചു ....

ഇ തുടക്കം

ഇതൊരു തുടക്കം മാത്രം ആണ് ..എന്തിന് വേണ്ടി ആണ് എന്ന് ചോദിക്കരുത് ...ചുമ്മാ വെറുതെ എല്ലാരേയും കളി ആക്കാനും chalu അടിക്കാനും മാത്രം ആയി ഒരു ബ്ലോഗ് ... കൂട്ടുകാരില്‍ പലരും ബ്ലോഗ് എഴുതി തുടങ്ങി .... ഒര്കുട്ടിംഗ് ഇപ്പോ ബോറടിച്ചു തുടങ്ങി....അപ്പൊ എനിക്കും ഒരു ആഗ്രഹം ..ഒരു മാറ്റം വേണം ..ഇതു അതിനുവേണ്ടി മാത്രം ആണ്....

പിന്നെ ഞാന്‍ ആര് എങ്ങനെ എല്ലാം പറയാന്‍ എന്ന് ചോദിക്കരുത്.....ഇതിലെ കഥാപാത്രങ്ങള്‍ തികച്ചും ഭാവന മാത്രം ആണ് എന്ന് ഞാന്‍ പ്രഖ്യാവിച്ചു കൊള്ളുന്നു...യാഥാര്തിയംങ്ങളും ആയി ഇതിനു യാതൊരു സാമ്യവും ഇല്ല..അങ്ങന്നെ തോനിയാല്‍ തികച്ചും യാത്രിചികം മാത്രം ആണ്...ചുരിക്കി പറഞ്ഞാല്‍ ഇവിടെ പറയുന്നതില്‍ നിങ്ങള്ക്ക് അനുകൂലിക്കാം പ്രേതികുല്ലികം പക്ഷെ അതിന്റെ പേരില്‍ പ്രന്ശ്നങള്‍ ഉണ്ടാക്കിയാല്‍ എനിക്കൊരു ചുക്കും ഇല്ല.... ഇവിടെ ഞാന്‍ എന്റെ നാട്ടിലെ തട്ടുകടയിലെ വിശേഷം മുതല്‍ ചന്ദ്രന് കീഴിലുള്ള എല്ലതിനെകുരിച്ചും എനിക്കിഷ്ടം ഉള്ളത് പോലെ എഴുതും .... അതില്‍ ഇഷ്ടപെട്ടിലേല്‍ നിങളും ഒരു ബ്ലോഗ് എഴുതി പ്രതികരിച്ചു കൊള്ളൂ ...
അടി ഉണ്ടാക്കാന്‍ എനിക്ക് ഒട്ടും താത്പര്യം ഇല്ല..അതിനാല്‍ വളര രസകരം ആയി ഒരു തമാശ പോലെ ഇ ബ്ലോഗിനെ കണ്ടാല്‍ മതി ....