
എന്തിനും ഏതിനും കവലകളില്‍ രാഷ്ട്രീയ പ്രസംഗം ചെയ്യുകയും ഹര്‍ത്താലും ബക്കറ്റ് പിരിവു നടത്തുകയും ചെയ്യുന്ന നമ്മുടെ രാഷ്ട്രീയകാര്‍ക്ക് ഇതു എന്ത് പറ്റി ??? പ്രഭാകരന്‍ മരിച്ചിട്ട് നമ്മുടെ നാട്ടില്‍ ഒരു സമരം പോലും ഉണ്ടായില്ലേ ??? സാദം ഹുസൈനെതിരെ അമേരിക്ക കാണിച്ച ക്രൂരകൃത്യത്തിന് നിമിഷ നേരത്തിനുള്ളില്‍ പ്രതികരിച്ച ദൈവത്തിന്റെ സ്വന്തം നാട് ഇതു എന്ത് കൊണ്ടു കണ്ടില്ല എന്ന് നടിക്കുന്നു ???? രാജ്യ സ്നേഹം ആണോ അതിന് പിന്നില്‍ ??? ശ്രീ ലങ്കയില്‍ ദുരിതം അനുഭവിക്കുന്ന തമിഴ് മക്കള്‍ ഇന്ത്യക്കാര് ആണ് എന്നും നാം ഒര്ര്കണം ..അതോ രാജീവ് ഗാന്ധിയെ കൊന്നവരോട് എന്തിന് സഹാഭാവം എണ്ണ വികാരം ആണോ ഇതിനു പിന്നില്‍ ??? അതോ പ്രഭകരാണോ അയാളുടെ പാര്‍ട്ടിക്കോ കേരളത്തില്‍ ഒരു വോട്ടു പോലും പിടിക്കാന്‍ കഴിയില്ല എന്ന്ന സത്യമോ ???
പ്രഭാകരന്‍ പുണ്യവാളന്‍ ആണ് എന്നൊന്നും എനിക്കില്ല ...പക്ഷെ അയാളുടെ ജീവിതം നമ്മെ ഒന്നു പഠിപ്പിച്ചു .. എല്ലാ ലക്ഷ്യവും മാര്‍ഗത്തെ സാദൂകരികില്ല എന്ന് .... ശ്രീ ലങ്കയില്‍ തമിള്‍ മക്കള്‍ ദുരിതം അനുഭവിക്കുനുട് എന്നത് സത്യം ആണ്..അവര്ക്കു നീതി ലഭിക്കുക തന്നെ വേണം .. എന്നാല്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ഒരിക്കല്‍ പോലും ഒന്നിനും പരിഹാരം അല്ല .. (സ്വാതിന്ത്രം ഇരന്നു വാങ്ങണോ എന്ന് ചോദിക്കരുത് )..
ഏതായാലും സംഭവിച്ചത് എല്ലാം നല്ലതിന് എന്ന് ഇനിയും സംഭവിക്കുനത് അതിനെക്കാള്‍ നല്ലതിന് എന്നും നമ്മുക്ക് ആശിക്കാം ..
പ്രഭാകരന്‍ മരിച്ചിട്ടുന്ടെല്‍ അദ്ധേഹത്തിന്റെ ആത്മാവിന് ശാന്തി കിട്ടട്ടെ എന്ന് നമ്മുക്ക്രു പ്രാര്തിക്കം (പ്രേതത്തെ പേടി ഉണ്ടായിട്ടല്ല ... അതില്‍ വിശ്വാസം ഉണ്ടായിട്ടും അല്ല ,പിന്നെ എന്തിനാ ചുമ്മാ ഒരു റിസ്ക് എടുകകുനത് എന്ന് കരുതി ).. ഒന്നും ഇല്ലേലും ശ്രീലങ്കയിലെ തമിള്‍ മക്കളുടെ പ്രശ്നം ലോക രഷ്ട്രനങല്‍ുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ അയാളുടെ പ്രസ്ഥാനം കൊണ്ടു കഴിഞ്ഞു (മാര്‍ഗം ഒരു ഭോഷത്തം ആയിരുന്നു എങ്കിലും ) എന്നത് ഒരു സത്യം തന്നെ ആണ് ...ഇനി ബാക്കി ഉള്ളത് സര്‍ക്കാര്‍ നോക്കികൊള്ളട്ടെ ..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thanks for your comment !!!!