കരിദിനം കേരളത്തിലെ ഒരു പുതിയ വാക്ക് അല്ല എങ്കിലും , ഇനി വരും നാളുകളില്‍ ഹര്‍ത്താലും സമരവും എല്ലാം ചിലപ്പോള്‍ കരിദിനതിനു വഴി മാറി കൊടുക്കുമോ എന്ന് കാത്തിരിന്നു കാണാം.
കേരളത്തിന്റെ ഹര്‍ത്താല്‍ നിഘണ്ടുവില്‍ ഇതാ ഒരു പുതിയ വാക്ക് കൂടി , കരിദിനം . സാക്ഷരത കേരളത്തിലെ വിവരവും വിദ്യാഭ്യാസവും ഉള്ള ജനങ്ങള്‍ കരിദിനതിന്റെ ദ്വയാര്‍ത്ഥം മനസ്സില്‍ ആക്കി അതിന് അനുസരിച്ച് പ്രതികരിച്ചു എന്നത് രാഷ്ട്രീയകര്‍ക്ക് ആശ്വാസം നല്കുന്നു . കാര്യം എന്തായാലും കേരള ജനത ഇതുവരെ കിട്ടിയ ഒരു അവസരവും നഷ്ട പെടുത്താതെ എല്ലാ സമരങ്ങളോടും യോജിച്ചു വിജയിപ്പിച്ചു എന്ന് രാഷ്ട്രീയക്കാര്‍ കരുതുന്നു എങ്കില്‍ ,അവര്‍ ഒന്നു മനസ്സില്‍ ആക്കണം സമരങ്ങള്‍ക്ക് എതിരെ വീണ്ടും സമരം ചെയ്തു മുറവിളി കൂട്ടാന്‍ കഴിയാത്ത ഒരു ജനതയുടെ നിസഹായ അവസ്ഥ മാത്രം ആണ് ഇ വിജയം എന്ന് . കാര്യം എന്തായാലും ,രാഷ്ട്രീയമാലും നിയമ പരമായാലും ,തൊട്ടതിനും പിടിച്ചതിനും ഒക്കെ സമരം വിളിക്കുന്ന രാഷ്ട്രീയകാര്‍ ഇ സമരങ്ങള്‍ കൊണ്ടു എന്തു നേട്ടം ആണ് ഉള്ളത് എന്ന് ഒന്നു ആലോചിച്ചു നോക്കുത്തത് ഇ അവസരത്തില്‍ നല്ലതായിരിക്കും .
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇനി ചെലപ്പോള്‍ കരിദിനതിന്റെ നാളുകള്‍ ആയിരിക്കും ഇനി ഉള്ളത് . ഇനി കേരളത്തിന്റെ ഹര്‍ത്താല്‍ കലണ്ടെരിലേക്ക് കരിദിനം എന്ന പുതിയ വാക്കിന്റെ സ്വാധീനം ഇനി വരും നാളുകളില്‍ നമ്മുക്ക് കാത്തിരിന്നു കാണാം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thanks for your comment !!!!