അഴിമതി ,സ്ത്രീ പീഡനം ,പെണ് വാണിഭം തുടങ്ങിയ വാര്‍ത്തകള്‍ വാരാഘോഷം ആയി ആഘോഷിക്കുന്ന ഇവിടുത്തെ മാധ്യമങ്ങള്‍ മനോരമ ന്യൂസ് പുറത്തു കൊണ്ടു വന്ന പുതിയ ഓണ്‍ലൈന്‍ വാണിഭത്തെ കണ്ടില്ല എന്ന് നടിക്കുനത് എന്ത് കൊണ്ട് ?? മലയാളിയുടെ സംസ്കാരത്തെ ചോദ്യം ചെയ്യുന്ന ഈ സംഭവം നിയമത്തിന്റെ സാധുത ചോദ്യം ചെയ്തു നമ്മുടെ നാട്ടില്‍ നടമാടികൊണ്ടിരിക്കുമ്പോള്, കാക്കിയിട്ടവനും കറുത്ത കൊട്ടിട്ടവനും വെറും നോക്കുകുത്തി ആയി മാറുന്നു. ആതമഭിമാനം ഉള്ള നിയമപാലകര്‍ നിസഹായരായി നില്‍ക്കുന്നത് കാണുമ്പൊള്‍ നാട്ടിലെ നിയമങ്ങളോട് പുച്ഛം തോന്നുന്നു .നട്ടല്ല് ഇല്ലാത്ത ചില പകല്‍ മാന്യന്മാര് ഇതിനെല്ലാം കുടപിടിച്ച് നില്ക്കുന്നു . ഇരുപത്തെട്ടു സംസ്ഥാനങളും നൂറു കൂടി ജനങ്ങളും ഉള്ള ഇന്ത്യ രാജ്യത്ത് എല്ലാര്ക്കും ഒരേ നിയമം . എല്ലാവര്ക്കും നീതി . പക്ഷെ ഓരോ സംസ്ഥാനത്തിന്റെ സംസ്കാരം വിത്യസ്തവും . ഒരേ നിയമങ്ങള്‍ കൊണ്ട് എല്ലാ സംസ്ഥാനങളുടെ സംസ്കാരം കാത്തു സൂക്ഷിക്കാന്‍ കഴിയാതെ പോയത് ചിലരുടെ ഭാഗ്യവും നമ്മുടെ ഭാഗ്യകേടും ആണ് . ഒരു രാത്രിക്ക് പത്തു മുപ്പതനിനയിരം കൊടുക്കാന്‍ കഴിയുന്ന ഒരു പകല്‍ മാന്യനും നമ്മുടെ നാട്ടിലെ ജയിലറ സിനിമയില്‍ അല്ലാതെ നേരില്‍ കാണാന്‍ അവസരം നമ്മുടെ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടില്ല എന്നതുകൊണ്ട് തന്നെ അമ്മയും പെങ്ങമാരും പുറത്തു ഇറങ്ങി നടക്കാന്‍ ഈ കച്ചവടം ഇവിടെ വേണം എന്ന് പറയുന്ന സംസ്കാരം ഇല്ലാത്ത സാംസ്കാരിക നേതാക്കന്മാരെ ചൂലുകൊണ്ട് അടിച്ച് പുറത്താകേണ്ട നേരം കഴിഞ്ഞു .
( മനോരമക്ക് പബ്ലിസിറ്റി ഉണ്ടാക്കാന്‍ വേണ്ടി അല്ല ഇതു (അണ്ണാനെ മരം കേറ്റം പടിപ്പികേണ്ട ആവിശ്യം ഇല്ലല്ലോ ?).ഒരു പാടു കാലത്തിനു ശേഷം രാഷ്ട്രീയത്തിന് ആദ്തീതമായി നമ്മുടെ മാധ്യമങ്ങളില്‍ വന്ന ഒരു വാര്‍ത്താ ചുമ്മാ കളയേണ്ട എന്ന് കരുതി )
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

we can do nothing against it but sympathise its in our own sorry god's own country
മറുപടിഇല്ലാതാക്കൂ