2009 സെപ്റ്റംബർ 27, ഞായറാഴ്‌ച

മിന്നുനതെല്ലാം പൊന്നല്ല !!!!!!!


ബജാജിന്റെ പുതിയ പരസ്യം കണ്ടു ..രസകരം അയ മാഗ്നെടിക് ഹില്‍ .. നിര്‍ത്തിയിട്ട വാഹനം മല തനിയെ കേറുന്ന പ്രതിഭാസം ..കേട്ടപ്പോള്‍ ഒരു കൌതുകം തോന്നി ..ഇതില്‍ എന്തേലും സത്യം ഉണ്ടോ എന്ന് അറിയാന്‍ നമ്മുടെ ഗൂഗിള്‍ നിഘണ്ടുവില്‍ കേറി തപ്പിയപ്പോള്‍ അല്ലെ രസകരം ആയ കുറെ കാര്യങ്ങള്‍ അറിഞ്ഞത് .. സംഭവം സത്യം ആണ് .. നിര്‍ത്തിയിട്ട വണ്ടി തനിയെ ഓടും ..അതും ആ കുന്നിലൂടെ..താഴോട്ട് അല്ല മറിച്ചു കുന്നിനന്‍ ചെരിവിലൂടെ മേലൊട്ടു ... കേള്‍ക്കാന്‍ രസം ഉണ്ട് അല്ലെ ??? സംഭവത്തിന്റെ യഥാര്‍ത്ഥ്യം ഇതിനേക്കാള്‍ രസകരം ആണ് .. സംഭവത്തിന്റെ പിന്നിലെ ഗുട്ടന്‍സ്‌ കണ്ടു പിടിക്കാന്‍ ഇറങ്ങി തിരിച്ചവര്‍ക്ക് ആദ്യം തന്നെ ഒരു കാര്യം മനസ്സില്‍ ആയി അവിടെ കാന്തിക (മഗ്നെടിക് ) പ്രഭാവം അല്ല വേറെ എന്തോ ആണ് ഉള്ളതെന്ന് കാരണം വാഹനത്തില്‍ പറ്റി പിടിച്ചിരിക്കുന്ന ജല തുള്ളികള്‍ പോലും മേലോട്ടാണ് ഒഴുകുന്നത്‌ .. കാന്തിക പ്രഭാവത്തില്‍ എന്തായാലും ജലത്തുള്ളികള്‍ ആകര്‍ഷിക്ക പെടില്ലല്ലോ ?? പിന്നെ എന്താണ് ഇതിനു കാരണം ?? ന്യൂട്ടന്റെ ഭൂഗുരുതകര്‍ഷനത്തെ വെല്ലു വിളിച്ചു നില്ക്കുന്ന ഈ പ്രതിഭാസത്തിനു അവസാനം അവര്‍ ഒരു കാരണം കണ്ടത്തി .. അതിനെ അവര്‍ "ഒപ്റ്റിക്കല്‍ ഇല്ലുസഷന്‍" എന്ന് വിളിച്ചു .. പച്ച മലയാളത്തില്‍ എല്ലാം മായ (മരുഭൂമിയിലെ മരീചിക പോലെ വേറെ ഒന്നു )....വണ്ടി മുകളിലീക്ക് കേറി പോകുന്നത് അല്ല മായ ...മറിച്ചു വണ്ടി പോകുന്നത് മുകളിലേക്ക് ആണ് എന്ന് നമ്മുക്ക് തോന്നുനത് ആണ് എന്ന് ... എന്ന് വെച്ചാല്‍ ആ ഭാഗത്ത് റോഡിന്റെ ചെരിവ് ശരിക്കും താഴോട്ട് ആണ് ,മുകളിലേക്ക് എന്ന് തോന്നുനത് ആ ഭാഗത്തിന്റെ ഭൂ പ്രകതിയുടെ പ്രത്യേകത ആണ് ..അവിടെ നിന്നു നോക്കിയാല്‍ ചക്രവാളം കാണാത്തതിനാല്‍ റോഡിന്റെ ചെരിവ് മുകളിലേക്ക് ആണ് എന്ന് നമു‌ക്ക് തോന്നുനതാണ് . ലോകത്ത് എവിടെ മാത്രം അല്ല ഈ മഗ്നെടിക് ഹില്‍ ഉള്ളത് .. കാനഡയിലെ മഗ്നെടിക് ഹില്‍ എല്ലാം പ്രസക്തമായ ടൂറിസ്റ്റ് സെന്റെര്കള് ആണ് ...

ഭൂമിയുടെ ഓരോരോ കിടപ്പേ ...അല്ലാതെ ഇതിനു എന്ത് പറയാന്‍....എല്ലാം " ദൈവത്തിന്റെ വിക്രിതികള്‍ "..

2009 സെപ്റ്റംബർ 13, ഞായറാഴ്‌ച

മാറുന്ന മുഖം ...

"ഭാരതം എന്ന് കേട്ടാല്‍ അഭിമാന പൂരിതം ആകണം അന്തരംഗം ,
കേരളം എന്ന് കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളില്‍ .."

ഇപ്പോ കേരളം എന്ന് കേട്ടാല്‍ പേടി ആണ് മനസിലേക്ക് വരുന്നത് ...ഈ ചോരത്തിളപ്പ് ആണ് കാരണം എന്ന് തോന്നുന്നു ..എല്ലാരുടെയും ഈ ചോരത്തിളപ്പ് കാരണം ഇപ്പോ മലയാളം വാര്ത്താ ചാനല്‍ കാണുന്ന പരിപാടി നിര്ത്തി .. കൊലപാതകം , പ്രതിപക്ഷ ഭരണപഷ പാര്‍ടികളുടെ ചോരതിളപ്പിന്റെ കുറെ കഥകള്‍ ,അപകട മരണങ്ങള്‍,ഭീകരവാദം,ഗുണ്ട വിളയാട്ടം അല്ലാതെ നല്ലത് എന്ന് പുറത്തു പറയാവുന്ന ഒരു സംഭവും എന്റെ നാട്ടില്‍ നടക്കുനില്ലേ ?? ഈ വാര്‍ത്തകള്‍ കാരണം ഇപ്പോ സ്വന്തം നാടിനെ വാര്‍ത്തകളിലൂടെ മാത്രം അറിയുന്ന മറുനാടന്‍ മലയാളിയുടെ മനസ്സില്‍ കേരളം എന്ന് പറഞ്ഞാല്‍ ഏതോ ഭീകരാവസ്ഥ നിറഞ്ഞു നില്ക്കുന്ന ഒരു നാടു മാത്രമായി മാറുന്നു.ഈ വാര്‍ത്തകള്‍ കേട്ടു വളരുന്ന മറുനാടന്‍ മലയാളിയുടെ മനസ്സില്‍ കേരളം എന്ന് പറയുമ്പോള്‍ എങ്ങനെ ഉള്ള ചിത്രം ആയിരിക്കും എന്ന് എന്ത് കൊണ്ടു ഇവര്‍ ആരും മനസ്സില്‍ ആക്കാന്‍ ശ്രെമിക്കാത്തത് ???

സ്വന്തം പല്ലിട കുത്തി നാറ്റിക്കുമ്പോള്‍ വളര്ന്നു വരുന്ന ഒരു തലമുറയ്ക്ക് നമ്മള്‍ ഒരു തെറ്റായ ചിത്രം ആണ് നമ്മുടെ നാടിനെ കുറിച്ചു കാണിച്ചു കൊടുക്കുനത് . കേരളം എന്ന് കേട്ടു മാത്രം വളരുന്ന ഒരു തലമുറയെ കുറിച്ചുകൂടി നമ്മള്‍ ഓര്‍ത്താല്‍ നല്ലതായിരിക്കും എന്ന് നമ്മുടെ ചാനല്‍ കാര് ഓര്‍ത്താല്‍ നല്ലത് ആണ് ...ചോരതിളപ്പെല്ലാം നല്ലതാണു, പക്ഷെ അത് ഒരു നാടിനെ നാടിന്‍റെ സംസ്കാരത്തെയും ഭാവിയെയും എങ്ങനെ ബാധിക്കും എന്ന് കൂടി ചിന്തിച്ചാല്‍ എല്ലാര്‍ക്കും നല്ലത് ...

2009 ഓഗസ്റ്റ് 4, ചൊവ്വാഴ്ച

ഫ്രീ ലാന്‍സര്‍

ഫ്രീ ലാന്‍സര്‍ ....വേലയും കൂലിയും ഒന്നും ഇല്ലാതെ വെറുതെ ഇരിക്കുന്നവര്‍ക്ക് വേണ്ടി ഐ ടി യുടെ സംഭാവന ...ചുമ്മാ ഇരിക്കുന്നവര്‍ക്കും ആഗോള സാമ്പത്തിക മാദ്ധ്യം കാരണം വീട്ടില്‍ ഇരിക്കുന്നവര്‍ക്കും അവരുടെ കരിയറിലെ ഗ്യാപ്‌ അഡ്ജസ്റ്റ് ചെയ്യാന്‍ വേണ്ടി സായിപ്പു പണ്ടേ നിഘണ്ടുവില്‍ എഴുതി വെച്ചിരിക്കുന്ന ഒരു വാക്ക് ..സായിപ്പിന്റെ വിവരക്കുടുതല്‍ ആണോ അതോ അനുഭവ ജ്ഞാനം ആണോ ഇതിനു പിന്നില്‍ എന്ന് അറിയില്ല ...എന്തായാലും ഇന്നത്തെ ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുവാന് ഇത് ....
എന്തായാലും ഇപ്പോ ഇവരുടെ കാലം ആണ് ...ചുമ്മാ ഇരുന്നു പണം ഉണ്ടാക്കുന്ന പണി ആണോ ഇത് എന്ന് കരുതുന്നവര്‍ക്ക് തെറ്റി ... അല്‍പ്പം മേനെക്കേട്‌ ആണ് ഇതു ...മേനകെട്ടാല്‍ വട്ടചിലവിനുള്ളത് കൈയില്‍ കിട്ടും ... അത് കൊണ്ടു അടുത്ത പണി കിട്ടുന്നത് വരെ തള്ളി നീക്കാം എന്ന് കരുതി രണ്ടും കല്‍പ്പിച്ചു ഇറങ്ങി തിരിച്ച ഒരു കൂടം ചെറുപ്പകാര്‍ ആണ് ഈ എപ്പോള്‍ പലരും ... ചിലപ്പോള്‍ നാളത്തെ ഇന്ത്യയുടെ ഭാവി ചിലപ്പോള്‍ ഇവര്‍ മാറ്റി മാറിക്കുനവര്‍ ഇവര്‍ ആയിരിക്കും ...
ലോകത്തെ പല കുത്തക രാജ്യങ്ങളുടെയും സാമ്പത്തിക നില നോക്കി നില്ക്കുന്ന ഒരു രാജ്യം എന്നതില്‍നിന്നും സ്വന്തം കാലില്‍ നില്ക്കുന്ന ഒരു രാജ്യം എന്ന്ന നിലെയിലേക്ക് എന്റെ രാജ്യം വളരാന്‍ ഇവര്‍ കാരണം ആകട്ടെ എന്ന് ആശ്വംസികുന്നു .......

2009 ജൂലൈ 22, ബുധനാഴ്‌ച

അവിശ്വസനീയ "സത്യത്തിനു" നാല്‍പ്പതു വയസ്




ഇതു സത്യമോ അതോ മിത്യയോ ??? നാല്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പു ഒരു ജൂലൈ ഇരുപതിന് അപ്പോളോ പതിനൊന്നു എന്ന വാഹനം ശാസ്ത്രലോകത്തിനു സംഭാവന ചെയ്തത് ഒരു വന്‍ കുതിച്ചു ചാട്ടം തന്നെ ആയിരുന്നു . പക്ഷെ ഇന്നു അതിനെ ചുറ്റിപറ്റിയുള്ള സംശയങ്ങള്‍ ആ വന്‍ കുതിച്ചു ചാട്ടം വഴിയുണ്ടായ നേട്ടങ്ങള്‍ക്കും ശാസ്ത്രലോകത്തിനു തന്നെയും വലിയൊരു കളങ്കം ആയി മാറുന്നു .
തന്തയില്യയിമ പാരമ്പര്യം ആണ് എന്ന് അവകാശ പെടുന്ന അമേരിക്കയെ പോലുള്ള ഒരു രാജ്യം പേരിനും പ്രസക്തിക്കും മറ്റുള്ളവരെ തരം താഴ്തുനത്തില്‍ ഏത് അറ്റം വരെ പോകും എന്നുള്ളതിനാല്‍ 1969 july 20 മുമ്പ്‌ ചന്ദ്രനില്‍ പോയിട്ട് ബഹിരാകാശത്ത് ആളെ അയക്കുനത്തില്‍ റഷ്യക്ക് മുന്പില്‍ കഷ്ടപ്പെട്ട് കൊണ്ടിരുന്ന അമേരിക്ക ദിവസങ്ങള്‍ കൊണ്ടു അന്നത്തെ എല്ലാ പുതിയ സാങ്കേതിക വിദ്യകളും ഉള്ള റഷ്യയെ കടത്തി വെട്ടി ആളെ ചന്ദ്രനില്‍ ഇറക്കുകയും അവിടെ നിന്നും ഭൂമിയിലെ ആളുകളും ആയി ആശയ വിമിനം നടത്തുക മാത്രമല്ല അവിടെ പറക്കുന്ന അമേരിക്കന്‍ പതാക സ്ഥാപിക്കുകയും ചെയ്തത് ആരെയും ഒരു നിമിഷം ചിന്തിപ്പികും . നാസ ഇതിനൊന്നും മറുപടി നല്കാന്‍ ശ്രേമിക്കാതതും സംശയം വര്‍ധിപ്പിക്കുന്നു .
എന്തായാലും ഈ സംഭവം അമേരിക്ക എന്ന ഒരു രാജ്യത്തെ സംബതിച്ചിടത്തോളം മാത്രമല്ല ലോക ചരിത്രത്തിലും ഒരു പാടു മാറ്റങ്ങള്‍ക്കു സാക്ഷി ആയി .
എന്തായാലും സത്യങ്ങള്‍ ഒരിക്കല്‍ എല്ലാരും അറിയും .
(അറിയിപ്പ് : ഇതില്‍ പറഞ്ഞിട്ടുള്ള രാജ്യങ്ങളില്‍ ഇന്നും ആത്മാഭിമാനം ഉള്ളവര്‍ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു . ഇതിലെ പരാമര്‍ശങ്ങള്‍ അവരെ കുറിച്ചുള്ളതല്ല.)

2009 ജൂലൈ 17, വെള്ളിയാഴ്‌ച

ഇവനൊക്കെ എന്തിന്റെ സൂക്കേട് ആണ് ??

കഴപ്പിന്റെ അങ്ങേ അറ്റം .... അല്ലാതെ എന്ത് പറയാന്‍ ??? ചോദിക്കാനും പറയാനും ആരും ഇല്ലേല്‍ ഉള്ള കുഴപ്പം ആണ് ...ഇവനൊക്കെ ഈ വട്ടു കാണിക്കാന്‍ ഇത്രയും നല്ല വണ്ടി തന്നെ വീണ്ടിയിരുന്നോ ???ഇതില്‍ കൂടുതല്‍ ഒന്നും പറയാന്‍ തോന്നില്ല ....അവിശ്വസനീയം ..............മിടുക്കന്‍....സമ്മതിച്ചിരിക്കുന്നു .....നമ്മിച്ചു അളിയാ നമ്മിച്ചു..

2009 ജൂലൈ 13, തിങ്കളാഴ്‌ച

വേദനാജനകവും നിര്‍ഭാഗ്യകരവും ..


ഒരു പാര്ട്ടി പ്രവര്‍ത്തകന്‍ മുഖ്യമന്ത്രി ആയാല്‍ അദ്ദേഹം പാര്ട്ടി തീരുമാനങ്ങള്‍ നടപ്പിലക്കണോ അതോ ജനങളുടെ താത്പര്യം സംരക്ഷിക്കാന്‍ ശ്രെമിക്കണോ ? അതോ പാര്ട്ടി തീരുമാനങ്ങള്‍ ജനഹിതം അല്ലേല്‍ മുഖ്യമന്ത്രി കണ്ടില്ല എന്ന് നടിക്കണോ ??അപ്പൊ ചോദിക്കാം പര്ടിക്കാര് എന്തുവാ ജനങ്ങള്‍ അല്ലെയോ എന്ന് ?? അതെ അവരും ഞങ്ങളുടെ കൂടത്തില്‍ പെടും .. പക്ഷെ മുഖ്യമന്ത്രിക്കോ പാര്‍ട്ടിക്കോ പ്രതി എന്ന് സംശയിക്കപെടുന്ന ഒരാളെ കുറ്റകാരന്‍ അല്ല എന്ന് നിശ്ചയിയിക്കാന്‍ അധികാരം ഇന്ത്യന്‍ ഭരണകടനയില്‍ ഉണ്ടോ എന്ന് എനിക്കറിയില്ല ..

എന്തായാലും ലാവലിന്‍ കേസിനു പച്ചകൊടി കാണിച്ചതിന്റെ പേരില്‍ വി എസിന് എതിരെ പാര്ട്ടി അച്ചടക്കനടപടി എടുത്തത്‌ ന്യയീകരിക്കവുനത് ആണ് എന്ന് എനിക്കുതോനുനില്ല . പിണറായി നിരപരാധി ആണേല്‍ അത് തെളിയിക്കാന്‍ അദ്ധേഹത്തിനു കോടതിയില്‍ അവസരം ഉണ്ട് . വി എസ അങ്ങനെ ഒരു അവസരം ഉണ്ടാക്കി കൊടുത്തതില്‍ പാര്‍ട്ടി മുഖ്യമന്ത്രിയോട് ഒപ്പം നില്‍ക്കുക അല്ലെ വേണ്ടത് ?? അല്ലാതെ അതിനെ ഭീഷണിയുടെ സ്വരം കൊണ്ടു നേരിടുന്നത്‌ ഈ നാട്ടിലെ ജനങ്ങളോടും നിയമങ്ങളോടും ഉയര്‍ത്തുന്ന ഭീഷണി അല്ലേ ??നിയമം കൈയിലെടുക്കുനതിനു തുല്യം അല്ലെ ?? അതോ നാട്ടിലെ നിയമങ്ങളില്‍ പാര്‍ട്ടിക്കും വിശ്വാസം ഇല്ലേ? ഈ രക്തത്തില്‍ പാര്‍ട്ടിക്കുള്ള പങ്കു എന്താണ് എന്ന് മനസ്സില്‍ ആകുനില്ല . എന്തിന് വേണ്ടി ഈ കര്‍ഷകരുടെയും തൊഴിലാളികളുടെയും പാര്‍ട്ടി ലെനിന്റെയും കാറല്‍ മാക്സിന്റെയും പേരില്‍ ജനങ്ങളുടെ മുമ്പില്‍ ഇങ്ങനെ ഒരു നാടകം കളിക്കുന്നു ??

രാഷ്ട്രീയ പ്രവര്‍ത്തകന്റെ ജീവിതത്തില്‍ അഴിമതി ആരോപണങ്ങള്‍ ഇതു ആദ്യമായിട്ടല്ല . ആ നിലക്ക് ആരോപണങ്ങളെ ധീരതയോടെ നേരിടുന്നതിനു പകരം അതില്‍ നിന്നു ഒളിച്ചാടന്‍ ശ്രമം നടത്തുന്നത് സംശയം ജനിപ്പിക്കുന്നു . ഈ മാതിരി ഉള്ള തീരുമാനങ്ങള്‍ ജനങ്ങളില്‍ പാര്‍ടിയില്‍ ഉള്ള വിശ്വാസം നഷടപെടാന്‍ ഇടയാക്കും .

ഒരു പാര്‍ടി പ്രവര്‍ത്തകന്‍ എന്നനിലക്ക്‌ വി എസിന് പാര്‍ടിയെ അനുസരിക്കാന്‍ കടമയുണ്ട് പക്ഷെ അതിന് ജനങ്ങളെ പണയം വെച്ചുകൊണ്ട് ആകരുത് . അത് കൊണ്ടു അയാള്‍ ഈ സമയത്തു പാര്‍ട്ടിക്കെതിരെ നില്‍ക്കേണ്ടി വന്നു .ഇങ്ങനെ ചെയ്തില്ലേല്‍ അയാളെ കള്ളന്‍ എന്നല്ല കള്ളന് കഞ്ഞി വെച്ചവന്‍ എന്ന് ജനങ്ങള്‍ വിളിച്ചേനെ . അതുകൊണ്ട് തന്നെ പാര്‍ടി ഈ സമയത്തു വി എസിനോട് കാണിച്ചത് നന്ദി കേടാണ് . കഴിഞ്ഞ പ്രാവിശ്യം പാര്‍ടി അധികാരത്തില്‍ വരാനുള്ള മുഖ്യ കാരണം വി എസിന്റെ അഴിമതിക്കെതിരെ ഉള്ള പോരാട്ടം ആണെന്നിരിക്കെ അധികാരത്തില്‍ വന്നതിനു ശേഷം അതിന് മാറ്റം വരുത്തുക എന്നുള്ളത് അദ്ധേഹത്തെ പോല് ഒരു ആത്മാഭിമാനം ഉള്ള ഒരാള്ക്ക് ചേര്‍ന്നത്‌ അല്ല . അതുകൊണ്ട് തന്നെ പാര്‍ടി ഇല്ലേലും ജനങ്ങള്‍ ഈ സമയത്തു അദ്ധേഹത്തെ പിന്താങ്ങും എന്ന് കരുതുന്നു . ഒന്നും ഇല്ലേലും ജനങ്ങള്‍ അധികാരത്തിലേറ്റിയ മുഖ്യമന്ത്രി അല്ലേ അദ്ദേഹം .

സത്യങ്ങള്‍ കാലം തെളിയിക്കും എന്നും നല്ല കാലം വരും എന്നും പ്രതീക്ഷയോടു ഒരു കൂടം വിഡ്ഢികളായ ജനങ്ങള്‍ ഇവിടെ ജീവിക്കുന്നു .

2009 ജൂലൈ 10, വെള്ളിയാഴ്‌ച

തെറ്റ് തിരുത്തിയാല്‍ .......


ദേശാഭിമാനി പത്രത്തില്‍ ജൂലൈ ആറിനു പ്രസിദ്ധീകരിച്ചു എന്ന് പറയപെടുന്ന ഒരു വാര്‍ത്തയുടെ രണ്ടു വെര്‍ഷന്‍ .
ആദ്യത്തേത് ഞാന്‍ ദേശാഭിമാനി സൈറ്റില്‍ നിന്നു ഡൌണ്‍ലോഡ് ചെയ്തത് . രണ്ടാമത്തേത് എനിക്ക് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചു എന്ന് പറഞ്ഞു എനിക്ക് കിട്ടിയ ഒരു മെയിലില്‍ നിന്നു കട്ട്‌ ചെയ്താ ഭാഗം .

ആദ്യത്തേതില്‍ ഹോട്ട് ഡോഗ് എന്നതിന് പകരം ഹോട്ട് ഗോഡ് എന്ന് അച്ചടിച്ചിരിക്കുന്നു . രണ്ടാമത്തേതില്‍ ഹോട്ട് ഡോഗ് എന്നതിന് പകരം കാര്യം മനസ്സില്‍ ആക്കാതെ " പട്ടി " എന്ന് അച്ചടിച്ചിരിക്കുന്നു .ആദ്യത്തേത്‌ അക്ഷരത്തെറ്റ് ആണെകില്‍ രണ്ടാമത്തേത് എങ്ങനെ ന്യായീകരിക്കാം ??

എന്തായാലും തെറ്റ് പറ്റിയെങ്കില്‍ അത് തിരുത്താന്‍ അവര്‍ ശ്രെമിച്ചു എങ്കില്‍ ആ ശ്രമം കുറച്ചു കൂടി നന്നാക്കാമായിരുന്നു.

പാര്ട്ടി ക്ലാസ്സ് കട്ട്‌ ചെയ്തതിന്റെ ഫലം ആണോ ?? അതോ പാര്ട്ടി സിലബസില്‍ ഇംഗ്ലീഷ് - മലയാളം തര്‍ജിമ പഠിപ്പിച്ചതിന്റെ അനന്തരഫലമോ ?? എന്തായാലും പറ്റി എന്ന് പറഞ്ഞാല്‍ മതിയെല്ലോ ....

2009 ജൂൺ 28, ഞായറാഴ്‌ച

നോക്കുകുത്തി ആയ നിയമങ്ങള്‍ ..

അഴിമതി ,സ്ത്രീ പീഡനം ,പെണ്‍ വാണിഭം തുടങ്ങിയ വാര്‍ത്തകള്‍ വാരാഘോഷം ആയി ആഘോഷിക്കുന്ന ഇവിടുത്തെ മാധ്യമങ്ങള്‍ മനോരമ ന്യൂസ് പുറത്തു കൊണ്ടു വന്ന പുതിയ ഓണ്‍ലൈന്‍ വാണിഭത്തെ കണ്ടില്ല എന്ന് നടിക്കുനത് എന്ത് കൊണ്ട് ?? മലയാളിയുടെ സംസ്കാരത്തെ ചോദ്യം ചെയ്യുന്ന ഈ സംഭവം നിയമത്തിന്റെ സാധുത ചോദ്യം ചെയ്തു നമ്മുടെ നാട്ടില്‍ നടമാടികൊണ്ടിരിക്കുമ്പോള്‍, കാക്കിയിട്ടവനും കറുത്ത കൊട്ടിട്ടവനും വെറും നോക്കുകുത്തി ആയി മാറുന്നു. ആതമഭിമാനം ഉള്ള നിയമപാലകര്‍ നിസഹായരായി നില്ക്കുന്നത് കാണുമ്പൊള്‍ നാട്ടിലെ നിയമങ്ങളോട് പുച്ഛം തോന്നുന്നു .നട്ടല്ല് ഇല്ലാത്ത ചില പകല്‍ മാന്യന്മാര് ഇതിനെല്ലാം കുടപിടിച്ച് നില്ക്കുന്നു . ഇരുപത്തെട്ടു സംസ്ഥാനങളും നൂറു കൂടി ജനങ്ങളും ഉള്ള ഇന്ത്യ രാജ്യത്ത് എല്ലാര്ക്കും ഒരേ നിയമം . എല്ലാവര്ക്കും നീതി . പക്ഷെ ഓരോ സംസ്ഥാനത്തിന്റെ സംസ്കാരം വിത്യസ്തവും . ഒരേ നിയമങ്ങള്‍ കൊണ്ട് എല്ലാ സംസ്ഥാനങളുടെ സംസ്കാരം കാത്തു സൂക്ഷിക്കാന്‍ കഴിയാതെ പോയത് ചിലരുടെ ഭാഗ്യവും നമ്മുടെ ഭാഗ്യകേടും ആണ് . ഒരു രാത്രിക്ക് പത്തു മുപ്പതനിനയിരം കൊടുക്കാന്‍ കഴിയുന്ന ഒരു പകല്‍ മാന്യനും നമ്മുടെ നാട്ടിലെ ജയിലറ സിനിമയില്‍ അല്ലാതെ നേരില്‍ കാണാന്‍ അവസരം നമ്മുടെ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടില്ല എന്നതുകൊണ്ട് തന്നെ അമ്മയും പെങ്ങമാരും പുറത്തു ഇറങ്ങി നടക്കാന്‍ ഈ കച്ചവടം ഇവിടെ വേണം എന്ന് പറയുന്ന സംസ്കാരം ഇല്ലാത്ത സാംസ്‌കാരിക നേതാക്കന്മാരെ ചൂലുകൊണ്ട് അടിച്ച് പുറത്താകേണ്ട നേരം കഴിഞ്ഞു .
( മനോരമക്ക് പബ്ലിസിറ്റി ഉണ്ടാക്കാന്‍ വേണ്ടി അല്ല ഇതു (അണ്ണാനെ മരം കേറ്റം പടിപ്പികേണ്ട ആവിശ്യം ഇല്ലല്ലോ ?).ഒരു പാടു കാലത്തിനു ശേഷം രാഷ്ട്രീയത്തിന് ആദ്തീതമായി നമ്മുടെ മാധ്യമങ്ങളില്‍ വന്ന ഒരു വാര്ത്താ ചുമ്മാ കളയേണ്ട എന്ന് കരുതി )

2009 ജൂൺ 27, ശനിയാഴ്‌ച

എന്റെ നാട് നന്നാകുന്നുവോ ???

ചില പത്ര വാര്‍ത്തകളിലൂടെ .....

ജനങ്ങളോട്‌ പോലീസുകാര്‍ മാന്യമായി പെരുമാറണം: കോടിയേരി (മാതൃഭൂമി )
പഞ്ചായത്തുകള്‍ ജനങ്ങളില്‍ നിന്നു അകലുന്നു : പാലോളി ( മനോരമ )
അടിസ്ഥാന ജനവിഭാഗത്തെ മറന്നുകൊണ്ടു ഒരു നടപടിയും ഇനി സര്‍ക്കാര്‍ കൈകൊള്ളില്ല :ബാലന്‍ (മനോരമ )

അല്‍പ്പം താമസിച്ചാണേലും എന്റെ നാട്ടിലെ ഭരണാധികാരികള്‍ കാര്യങ്ങള്‍ മനസ്സില്‍ ആക്കി തുടങ്ങിയതില്‍ എന്റെ സന്തോഷം ഉണ്ട് . പക്ഷെ ഒരേ ദിവസം എല്ലാര്ക്കും എങ്ങനെ തോന്നാന്‍ കാരണം എന്ത് എന്ന് മനസ്സില്‍ ആയില്ല .
അടുത്ത് അഴ്ചാ എങ്ങാനും ഇനി വല്ല തെരഞ്ഞെടുപ്പ് വല്ലതും ഉണ്ടോ ??അതോ എല്ലാരും പെട്ടെന്ന് അങ്ങ് നന്നാവാന്‍ തീരുമാനിച്ചോ ??
ഒന്നും നടക്കില്ല എന്ന് അറിയാമെങ്കിലും ഒരു സംശയം ...ഇനി എങ്ങാനും എന്റെ നാട് നന്നാവുമോ ??

2009 ജൂൺ 17, ബുധനാഴ്‌ച

നന്നാവാന്‍ സമ്മതിക്കില്ല :- പുകവലിക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍

ഇനി ആര്ക്കും പുകവലിക്കാം ആരെയും ബുദ്ധിമുട്ടികാതെ..ഇതാ പുതിയ ഇലക്ട്രോണിക് സിഗരറ്റ്‌ ...





ഓരോരോ കണ്ടുപിടുത്തങ്ങള്‍ . ഇന്നത്തെ കാലത്ത് ഇനി നന്നാവാനും ഇവര്‍ സമ്മതിക്കില്ല അല്ലെ ???

2009 ജൂൺ 16, ചൊവ്വാഴ്ച

അര്‍ഹിച്ച പരാജയം

ഇന്ത്യ ചോദിച്ചു വാങ്ങിയ പരാജയം ആണ് ട്വന്റി ട്വന്റി യില്‍ ഇന്ത്യയിക്ക് കിട്ടിയത് . ഒരു രാജ്യാന്തര മത്സരത്തില്‍ കളികളുടെ ബാല്യ പാഠം പോലും മറന്നു പോയ കളിക്കാരെ പോലെ ആണ് ഇന്ത്യ ട്വന്റി ട്വന്റി വേള്‍ഡ് കപ്പ്‌ കളിച്ചത് . പരാജയത്തില്‍ കുറഞ്ഞത് ഒന്നും തന്നെ ഇന്ത്യയിക്ക് യോജിക്കില്ല . കുട്ടി കളി മാറ്റിവച്ചു കളിയിലെക്ക്ക് തിരിച്ചു വാരാന്‍ കുറച്ചു പാഠം മാത്രം ഇന്ത്യക്ക് ഈ ട്വന്റി ട്വന്റി . ധോനിയുടെ കീഴില്‍ ഇന്ത്യക്ക് വീണ്ടും ഒരു നല്ലകാലം പ്രേതീഷിച്ചു കൊണ്ടു ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരില്‍ ഒരാള്‍....

ഒരു കള്ളന്‍ (അഴിമതി യുടെ തുറന്ന പുസ്തകം )

പേര് : സുരേഷ് ദോലാക്കിയ
കുറ്റപത്രം : വഞ്ചന
രാജ്യം : ഇന്ത്യ , അമേരിക്ക
എഫ്‌ ഐ ആര്‍ ഇലെ പ്രധാന പൊയന്റ്സ്‌ :

* പി എഫ്‌ തിരിമറി : ഡി ജി ബീ & സാരായു കമ്പനിയിലെ പി എഫ്‌ തിരിമറി . പി എഫ്‌ ഗവണ്മെന്റ് അക്കൌണ്ടില്‍ ഇടാതെ സ്വന്തം രാജ്യത്തെയും ജീവനക്കാരെയും വഞ്ചിച്ചു .
* വഞ്ചന : ജീവനക്കാരുടെ ആറു മാസത്തെ സാലറി തിരിമറി , ജീവനക്കാരെ സാലറി കൊടുക്കാതെ വഞ്ചിച്ചു
* കമ്പനി അക്കൗണ്ട്‌ തിരിമറി : അക്കൗണ്ട്‌ ഇലെ പണം സ്വകാര്യ അവിശ്യങ്ങള്‍ക്ക് ഉപയോഗിച്ചു . കമ്പനിയെ വഞ്ചിച്ചു
* ഡി ജി ബീ യുടെ പേരില്‍ ഇന്ത്യയില്‍ ലോ ക്വാളിറ്റി മൊബൈല് ഇറക്കുമതി ചെയ്തു ,ഇന്ത്യയിലെ ഒരു പ്രസക്ത ഗവണ്മെന്റ് മൊബൈല് കമ്പനിയും ആയി ചേര്ന്നു അത് ഇന്ത്യയിലെ വിപണിയില്‍ വിറ്റഴിച്ചു . കോടികള്‍ കോഴ കൊടുത്തു .
* ഇതു വരെ വഞ്ചിച്ച കമ്പനികള്‍ :
* റിയല്‍ ചിപ്പ്
* സാരായു
* ഡി ജി ബീ
* ഡി ജി ബീ മോബിലെസ്‌

നടപടി ക്രമം ഇതുവരെ സ്വീകരിച്ചത് :ഒന്നും ഇല്ല .

കൈയിലെ കാശു കൊടുത്തു ഇന്ത്യയിലെ നിയമത്തിലെ പഴുതുകള്‍ കണ്ടു പിടിച്ചു എല്ലാം സമര്‍ഥമായി ഒതുക്കി . എപ്പോള്‍ നഷ്ടം ജീവനക്കാര്‍ക്ക് മാത്രം . രണ്ടു രാജ്യത്ത് അഗ്വത്തം ഉള്ളതിനാല്‍ ഇവിടെ പ്രശ്നം ഉണ്ടാക്കി അമേരിക്കയില്‍ പോയി ജീവിക്കും .ചുരിക്കി പറഞ്ഞാല്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല . നിരവധി കംപ്ലൈന്റ്സ് പി എഫ്‌ ഓഫീസില്‍ കൊടുത്തിട്ടും ആരും അനങ്ങി ഇല്ല . നിയമമത്തിന്റെ പിന്നാലെ പോയാല്‍ വര്ഷം കുറെ എടുക്കും വല്ലതും ശരി ആകാന്‍ എന്ന ധാരണയും പലരെയും നിയമത്തിന്റെ വഴിയില്‍ നിന്നും പിന്‍ മാറാന്‍ പ്രേരിപ്പിച്ചു . ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയം വളരെ നന്നായി അയാള്‍ കമ്പനിയില്‍ പ്രയോഗിച്ചു .


സുരേഷ് ധോലകിയ ഇന്ത്യയിലെ ഒരു ബുദ്ധിമാനായ നല്ല ഫ്രോട് ആണ് . ഇനിയും ആരും അയാളുടെ ചതിയില്‍ പെടരുത് .

കൂടുതല്‍ വിവരങ്ങള്‍ : കമ്പനി എമ്പ്ലോയീര്സ് എഴുയില്‍ ബ്ലോഗ് എവിടെ കൊടുക്കുന്നു . link

2009 ജൂൺ 9, ചൊവ്വാഴ്ച

കരിദിനം :- ഹര്‍ത്താല്‍ പുതിയ കുപ്പിയില്‍

കരിദിനം കേരളത്തിലെ ഒരു പുതിയ വാക്ക് അല്ല എങ്കിലും , ഇനി വരും നാളുകളില്‍ ഹര്‍ത്താലും സമരവും എല്ലാം ചിലപ്പോള്‍ കരിദിനതിനു വഴി മാറി കൊടുക്കുമോ എന്ന് കാത്തിരിന്നു കാണാം.
കേരളത്തിന്റെ ഹര്‍ത്താല്‍ നിഘണ്ടുവില്‍ ഇതാ ഒരു പുതിയ വാക്ക് കൂടി , കരിദിനം . സാക്ഷരത കേരളത്തിലെ വിവരവും വിദ്യാഭ്യാസവും ഉള്ള ജനങ്ങള്‍ കരിദിനതിന്റെ ദ്വയാര്‍ത്ഥം മനസ്സില്‍ ആക്കി അതിന് അനുസരിച്ച് പ്രതികരിച്ചു എന്നത് രാഷ്ട്രീയകര്‍ക്ക് ആശ്വാസം നല്കുന്നു . കാര്യം എന്തായാലും കേരള ജനത ഇതുവരെ കിട്ടിയ ഒരു അവസരവും നഷ്ട പെടുത്താതെ എല്ലാ സമരങ്ങളോടും യോജിച്ചു വിജയിപ്പിച്ചു എന്ന് രാഷ്ട്രീയക്കാര്‍ കരുതുന്നു എങ്കില്‍ ,അവര്‍ ഒന്നു മനസ്സില്‍ ആക്കണം സമരങ്ങള്‍ക്ക് എതിരെ വീണ്ടും സമരം ചെയ്തു മുറവിളി കൂട്ടാന്‍ കഴിയാത്ത ഒരു ജനതയുടെ നിസഹായ അവസ്ഥ മാത്രം ആണ് ഇ വിജയം എന്ന് . കാര്യം എന്തായാലും ,രാഷ്ട്രീയമാലും നിയമ പരമായാലും ,തൊട്ടതിനും പിടിച്ചതിനും ഒക്കെ സമരം വിളിക്കുന്ന രാഷ്ട്രീയകാര്‍ ഇ സമരങ്ങള്‍ കൊണ്ടു എന്തു നേട്ടം ആണ് ഉള്ളത് എന്ന് ഒന്നു ആലോചിച്ചു നോക്കുത്തത് ഇ അവസരത്തില്‍ നല്ലതായിരിക്കും .

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇനി ചെലപ്പോള്‍ കരിദിനതിന്റെ നാളുകള്‍ ആയിരിക്കും ഇനി ഉള്ളത് . ഇനി കേരളത്തിന്റെ ഹര്‍ത്താല്‍ കലണ്ടെരിലേക്ക് കരിദിനം എന്ന പുതിയ വാക്കിന്റെ സ്വാധീനം ഇനി വരും നാളുകളില്‍ നമ്മുക്ക് കാത്തിരിന്നു കാണാം.

2009 ജൂൺ 2, ചൊവ്വാഴ്ച

പുതിയ നാണയം വിപണിയില്‍ ..


പത്തു രൂപയുടെ പുതിയ നാണയം വിപണിയില്‍ .... നമ്മുടെ പഴയ ഓട്ട മുക്കാലിന്റെയും പുതിയ അഞ്ചു രൂപയുടെയും ഒരു സങ്കരം പോലെ ഇരിക്കുന്ന ഈ നാണയം ഇപ്പോ വിപണിയില്‍ ലഭ്യം ആണ് ...രണ്ടു ലോഹ സങ്കരം ആണ് ഈ പുതിയ നാണയം ...പുറമെ ഉള്ളത് Nickel-Browns അകതെത് Ferrous Steel ആണ് ...ഡിസൈന്‍ ചെയ്തത് National Institute of Design,Ahamadabad നാണയം സൂചിപിക്കുനത് നാനാത്വത്തില്‍ ഏകത്വം ആണ് . വ്യാസം ( Diameter ) 28mm ഭാരം 8gm

2009 ജൂൺ 1, തിങ്കളാഴ്‌ച

സായിപ്പിന്റെ വേറിട്ട ചിന്തകള്‍ ......

സ്ലും ഡോഗ് മില്ലനൈരെ കഴിഞപ്പോള്‍ എന്തെല്ലാം ബഹളം ആയിരുന്നു ??? ഇന്ത്യയുടെ അഭിമാനം കാറ്റില്‍ പറത്തി എന്ന് ഒരു വിഭാഗം ... ഇന്ത്യയെ നാറ്റിക്കാന്‍ വേണ്ടി മാത്രം പടം എടുത്തതെന്ന് വേറെ ഒരു വിഭാഗം ... എന്തൊക്കെ ആയിരുന്നു ..... ഇപ്പോ ഇതാ സായിപ്പിന്റെ നാട്ടില്‍ നിന്നു വേറെ ഒരാള്‍ ....ഇന്ത്യയുടെ സെന്‍സും സെന്സിബിളിടിയും ഒക്കെ മനസ്സില്‍ ആക്കിയോ അക്കാതെയോ ഒരാള്‍ ...ഇന്ത്യയെ കുറിച്ചു കുറിച്ചു സംസാരിക്കുന്നു ..A letter to Newyork Times എന്ന തലകെട്ടില്‍ വന്ന ഒരു വാര്ത്താ ആണ് സംഭവം..വാര്‍ത്ത ഞാന്‍ നിങ്ങള്‍ക്കായി (ഇതു വരെ ഈ ന്യൂസ് വയിചിട്ടില്ലതവര്‍ക്കായി ) താഴെ കൊടുക്കുന്നു..

Letter to NEW YORK TIMES, April 15, 2009
It is truly the greatest show on Earth, an ode to a diverse and democratic ethos, where 700 million + of humanity vote, providing their small part in directing their ancient civilization into the future. It is no less impressive when done in a neighborhood which includes de-stabilizing and violent Pakistan, China, and Burma.

Its challenges are immense, more so probably than anywhere else, particularly in development and fending off terrorism -- but considering these challenges and its neighbors, it is even more astounding that the most diverse nation on Earth, with hundreds of languages, all religions and cultures, is not only surviving, but thriving.

The nation where Hinduism, Buddhism, Jainism, and Sikhism were born, which is the second largest Muslim nation on Earth; where Christianity has existed for 2000 years; where the oldest Jewish synagogues and Jewish communities have resided since the Romans burnt their 2nd temple; where the Dalai Lama and the Tibetan government in exile reside; where the Zorostrians from Persia have thrived since being thrown out of their ancient homeland; where Armenians and Syrians and many others have to come live; where the Paris-based OECD said was the largest economy on Earth 1500 of the last 2000 years, including the 2nd largest only 200 years ago; where 3 Muslim Presidents have been elected, where a Sikh is Prime Minister and the head of the ruling party a Catholic Italian woman, where the President is also a women, succeeding a Muslim President who as a rocket scientist was a hero in the nation; where a booming economy is lifting 40 million out of poverty each year and is expected to have the majority of its population in the middle class, already equal to the entire US population, by 2025; where its optimism and vibrancy is manifested in its movies, arts, economic growth, and voting, despite all the incredible challenges and hardships; where all the great powers are vying for influence, as it itself finds its place in the world.

Where all of this is happening, is India, and as greater than 1/10 of humanity gets ready to vote, it is an inspiration to all the World.

— V Mitchell, New York, NY

കടപ്പാട് : ന്യൂയോര്‍ക്ക്‌ ടൈംസ്‌ (www.david-kilgour.com/2009/May_19_2009_02.php), ഇതിന് മുമ്പ്‌ ഇ ന്യൂസ് പ്രതികരിച്ചവര്‍ ചില ബ്ലോഗര്‍ മാരുടെ ബ്ലോഗുകളും .

എനിക്കിതങ്ങ് സുഖിച്ചു ..നിങ്ങള്‍ക്കോ ??

2009 മേയ് 30, ശനിയാഴ്‌ച

കളിയില്‍ അല്പം കാര്യം

ഇപ്പൊ ട്ടെകെനിക് പിടികിട്ടി !!!!!!! ഞാന്‍ വിചാരിച്ചു എന്റെ കൂട്ടുകാര്‍ക്കു എല്ലാം കലാവാസന പെട്ടെന്ന് അങ്ങ് ഉണ്ടായെന്നു .. ഒരു സുപ്രഭാതത്തില്‍ എല്ലാരും ബ്ലോഗ്ഗിങ്ങിലെക്ക് തിരിയുന്നു .... അടുക്കള കണ്ടിട്ടിലാത്തവര്‍ പോലും കുക്കിങ്ങിനെ കുറിച്ചും മറ്റുചിലര്‍ സാംസ്‌കാരിക വിഷയങ്ങളെ കുറിച്ചും സാഹിത്യത്തെ കുറിച്ചും മറ്റും വാതോരാതെ സംസാരിക്കുന്നു ( ആരെയും ഉദേശിച്ചു പറഞ്ഞതു അല്ല ).... കൂടാതെ എല്ലാം ബ്ലോഗില്‍ കൂടെ ലോകത്തിന്റെ മുമ്പില്‍ വിളിച്ചു പറയുന്നു ... ഞാന്‍ വിചാരിച്ചു എല്ലാരും പെട്ടന്ന് അങ്ങ് നന്നായി പോയി എന്ന് ....ഇ നാട് ചെലപ്പോള്‍ രക്ഷപെട്ടേക്കും എന്ന് .. എല്ലാരും ചെയ്യുമ്പോള്‍ നമ്മള്‍ മാത്രം ഇതൊന്നും കണ്ടില്ല എന്ന് നടിക്കുനത് ശെരി അല്ലലോ എന്ന് കരുതി ഞാനും ബ്ലോഗ് എഴുതി തുടങ്ങിയത് ...നാട് നന്നാവുമെങ്കില്‍ എന്റെ വകയും ഇരിക്കെട്ടെ കുറച്ചു പൊടികൈ എന്ന് വെച്ചു ...പക്ഷെ ഇപ്പോ അല്ലെ മനസ്സില്‍ ആയതു ബ്ലോഗിങ്ങിന്റെ അനന്ത സദ്യതകളെ കുറിച്ചു...ഇ ലോകത്തുള്ള മിക്കവരുടെയും(എല്ലാരും എല്ലാ കേട്ടോ ) ബ്ലോഗിങ്ങ്‌ എന്ന കലവാസനയുടെ ജനിടിക്സിനെ കുറിച്ചു ....

ഇനി കാര്യം പറയാം ....ബ്ലോഗിങ്ങ്‌ നിങ്ങളെ കോടീശ്വരന്‍ ആക്കാന്‍ സഹായിക്കുന്നു ...സംഭവം സത്യം ആണോ അല്ലയോ എന്ന് അറിയില്ല ..പക്ഷെ ആഡ്‌സെന്‍സ്‌ എന്ന ഒരു ഒപ്ശഷന്‍ ഗൂഗിള്‍ ബ്ലോഗില്‍ നല്കുന്നു ...ചുരിക്കി പറഞ്ഞാല്‍ നിങ്ങളുടെ ബ്ലോഗിന്റെ സൈഡില്‍ ഗൂഗിള്‍ പരസ്യം നല്കുന്നു ...നിങളുടെ ഫ്രണ്ട്സ് ആരേലും അതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ രക്ഷപെട്ടു.. ഗൂഗിള്‍ ഓരോ ക്ലിക്കിനും നിങ്ങള്‍ക്ക് പണം നല്കുന്നു .. നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം അട്സേന്സില്‍ രജിസ്റ്റര്‍ ചെയ്യുക ...സംഗതി കൊള്ളാം അല്ലെ ??? പക്ഷെ കഥ എവിടെ കൊണ്ടു തീരുനില്ല ...

പെട്ടാണ് കോടീശ്വരന്‍ ആകാന്‍ ആക്രാന്തം മൂത്ത് ഞാനും രജിസ്റ്റര്‍ ചെയ്തു ...അപ്പൊ അല്ലെ ഗൂഗിളിന്റെ നിബന്ധനകള്‍ ഞാന്‍ കണ്ടത് ... ഇന്നു കുറച്ചു പൈസ ഉണ്ടാക്കാം എന്ന് വെച്ച എന്നോട് ആദ്യ നിബന്ധന സ്വയം ക്ലിക്ക് ചെയ്തു പണം ഉണ്ടാക്കാന്‍ എന്ന് കരുതരുത് ... അത് അന്ഗീകരികുനില്ല ..രണ്ടു നിങ്ങള്‍ കൂടുകരോടും മറ്റും ക്ലിക്ക് ചെയ്യാന്‍ ആവശ്യപെടുകയും അരുത് .... ഇതു ഒരു മാതിരി മറ്റേ പണി ആയി പോയി എന്ന് ഗൂഗ്ലിനോട് പറയണം എന്ന് തോന്നി പോയി ...പിന്നെയും ഉണ്ട് കുറെ നിബന്ധനകള്‍ .......കുറച്ചു പണം എങ്ങനെയെങ്കിലും ഉണ്ടാക്കാം എന്ന് വിചാരിച്ചപോള്‍ .... ഇതു ഒരുമാതിരി ..............

ഇതുവരെ എത്ര പേര്ക്ക് പണം കിട്ടിയിടുണ്ട് എന്ന് എനിക്കറിയില്ല... എന്തായാലും വരുനടത് വെച്ചു കാണാം എന്ന് ഞാനും കരുതി ഞാനും ഒന്നു രജിസ്റ്റര്‍ ചെയ്തു .." ഇനി ശരിക്കും ബിരിയാണി ഉണ്ടെലോ "?? എന്ന് സലിം കുമാര്‍ ചോദിച്ചത് പോലെ ..ഇനി ശേഷം ബ്ലോഗില്‍ ..അല്ല ബ്ലോഗിന്റെ മുക്കിലും മൂലയിലും ഉള്ള പരസ്യങ്ങള്‍ തീരുമാനികെട്ടെ .....നമ്മുക്ക് കാത്തിരുന്ന് കാണാം ....

2009 മേയ് 28, വ്യാഴാഴ്‌ച

കേരളം മിസ്സ്‌ ചെയ്ത സമരം ...


എന്തിനും ഏതിനും കവലകളില്‍ രാഷ്ട്രീയ പ്രസംഗം ചെയ്യുകയും ഹര്‍ത്താലും ബക്കറ്റ് പിരിവു നടത്തുകയും ചെയ്യുന്ന നമ്മുടെ രാഷ്ട്രീയകാര്‍ക്ക് ഇതു എന്ത് പറ്റി ??? പ്രഭാകരന്‍ മരിച്ചിട്ട് നമ്മുടെ നാട്ടില്‍ ഒരു സമരം പോലും ഉണ്ടായില്ലേ ??? സാദം ഹുസൈനെതിരെ അമേരിക്ക കാണിച്ച ക്രൂരകൃത്യത്തിന് നിമിഷ നേരത്തിനുള്ളില്‍ പ്രതികരിച്ച ദൈവത്തിന്റെ സ്വന്തം നാട് ഇതു എന്ത് കൊണ്ടു കണ്ടില്ല എന്ന് നടിക്കുന്നു ???? രാജ്യ സ്നേഹം ആണോ അതിന് പിന്നില്‍ ??? ശ്രീ ലങ്കയില്‍ ദുരിതം അനുഭവിക്കുന്ന തമിഴ് മക്കള്‍ ഇന്ത്യക്കാര് ആണ് എന്നും നാം ഒര്ര്കണം ..അതോ രാജീവ്‌ ഗാന്ധിയെ കൊന്നവരോട് എന്തിന് സഹാഭാവം എണ്ണ വികാരം ആണോ ഇതിനു പിന്നില്‍ ??? അതോ പ്രഭകരാണോ അയാളുടെ പാര്‍ട്ടിക്കോ കേരളത്തില്‍ ഒരു വോട്ടു പോലും പിടിക്കാന്‍ കഴിയില്ല എന്ന്ന സത്യമോ ???
പ്രഭാകരന്‍ പുണ്യവാളന്‍ ആണ് എന്നൊന്നും എനിക്കില്ല ...പക്ഷെ അയാളുടെ ജീവിതം നമ്മെ ഒന്നു പഠിപ്പിച്ചു .. എല്ലാ ലക്ഷ്യവും മാര്‍ഗത്തെ സാദൂകരികില്ല എന്ന് .... ശ്രീ ലങ്കയില്‍ തമിള്‍ മക്കള്‍ ദുരിതം അനുഭവിക്കുനുട് എന്നത് സത്യം ആണ്..അവര്ക്കു നീതി ലഭിക്കുക തന്നെ വേണം .. എന്നാല്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ഒരിക്കല്‍ പോലും ഒന്നിനും പരിഹാരം അല്ല .. (സ്വാതിന്ത്രം ഇരന്നു വാങ്ങണോ എന്ന് ചോദിക്കരുത് )..
ഏതായാലും സംഭവിച്ചത് എല്ലാം നല്ലതിന് എന്ന് ഇനിയും സംഭവിക്കുനത് അതിനെക്കാള്‍ നല്ലതിന് എന്നും നമ്മുക്ക് ആശിക്കാം ..
പ്രഭാകരന്‍ മരിച്ചിട്ടുന്ടെല്‍ അദ്ധേഹത്തിന്റെ ആത്മാവിന് ശാന്തി കിട്ടട്ടെ എന്ന് നമ്മുക്ക്രു പ്രാര്തിക്കം (പ്രേതത്തെ പേടി ഉണ്ടായിട്ടല്ല ... അതില്‍ വിശ്വാസം ഉണ്ടായിട്ടും അല്ല ,പിന്നെ എന്തിനാ ചുമ്മാ ഒരു റിസ്ക്‌ എടുകകുനത് എന്ന് കരുതി ).. ഒന്നും ഇല്ലേലും ശ്രീലങ്കയിലെ തമിള്‍ മക്കളുടെ പ്രശ്നം ലോക രഷ്ട്രനങല്‍ുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ അയാളുടെ പ്രസ്ഥാനം കൊണ്ടു കഴിഞ്ഞു (മാര്‍ഗം ഒരു ഭോഷത്തം ആയിരുന്നു എങ്കിലും ) എന്നത് ഒരു സത്യം തന്നെ ആണ് ...ഇനി ബാക്കി ഉള്ളത് സര്‍ക്കാര്‍ നോക്കികൊള്ളട്ടെ ..

എന്റ്റെ പ്രതിഷേധം ഞാന്‍ അറിയിക്കുന്നു ....

ഇന്നലെ ആണ് ഞാന്‍ ആ വാര്ത്താ അറിഞ്ഞത് ....മലയാളം സംസാരിച്ചതിന് രണ്ടു മലയാളി നേഴ്സ് മാരെ ഡല്ഹി അപ്പോളോ ഹോസ്പിറ്റലില്‍ നിന്നു പുറത്താക്കിയ കാര്യം .....മലയാളം കേരളത്തിനുള്ളില്‍ മലയാളികള്ക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ട് ആണ് എങ്കിലും കേരളത്തിന് പുറത്തു മലയാളികള്‍ തമ്മില്‍ വേറെ ഒരു ഭാഷയിലും സംസരിക്കാര് ഇല്ല ....എന്ന സ്ഥിതിക്ക് ഇതു ഇത്തിരി കടന്ന കൈ ആയി പോയി .....ഇ സ്ഥിതി ഇങനെ തുടര്‍ന്ന് പോയാല്‍ മനസമാധനതോട് മാനേജരെ തെറി വിളിക്കാന്‍ പോലും മറുനാടന്‍ മലയാളിക്ക് കഴിയാതെ പോകും...അതിനാല്‍ ഇ ബ്ലോഗ് വഴി മറുനാടന്‍ മലയാളിക്ക് തമ്മില്‍ തമ്മില്‍ അനോഫ്ഫിസിഅല്‍ ആയ കാര്യങ്ങള്‍ പറയാന്‍ അവരുടെ മാതൃഭാഷയില്‍ സംസാരിക്കാന്‍ അവസരം നല്‍കണം എന്ന് ഞാന്‍ ശക്തമായി അവിശ്യ പെടുന്നു (ആര് കേള്‍ക്കാന്‍ എന്ന് പറയരുത്....ചുമ്മാ....എനിക്കെന്താ അവിശ്യ പെട്ടൂടെ ???)...മാനേജമെന്റിന്റെ ഇ നടപടിയില്‍ ഞാന്‍ എന്റ്റെ പ്രതിഷേധം ഇതു വഴി അറിയിച്ചു കൊള്ളുന്നു ....

കലികാലം

" പാല് തന്ന കൈക്ക് തന്നെ കടിക്കുക " എന്നൊരു പഴയ ചൊല്ലുണ്ട് ... ഇതും അങ്ങനെ എന്ന് കരുതിയാല്‍ മതി....മലയാളം വായിച്ചു പഠിക്കാന്‍ തുടങ്ങിയ കാലത്ത് വായിച്ചിരുന്ന ഒരു പത്രത്ല്‍ ഇന്നലെ കണ്ട ന്യൂസ് ആണ് ഇ ബ്ലോഗിന് പിന്നില്‍ ...പത്രം എതായാല്‍ എന്ത്....അല്ലെ.....
നമ്മക്കു കാര്യത്തിലേക്ക് കടക്കാം ...വാര്ത്താ ഇതാണ് "മലയാളി ബാലന്‍ ഡല്‍ഹിയില്‍ വീണു മരിച്ചു "....വായിച്ചാ പാടെ മനസ്സില്‍ ചിരി ആണ് വന്നത്.....കിണറ്റില്‍ വീണു മരിച്ചു ,കുഴിയില്‍ വീണു മരിച്ചു എന്നനോക്കെ കേട്ടിടുണ്ട് ....പക്ഷെ ഏത് ആദ്യം ആയി ആണ് ...... അറിയാതെ അന്നെലും ചിരിച്ചു പോയി ....
വായിച്ചതു ഒരു മരണ വാര്ത്താ ആണെല്ലോ എന്ന് പിന്നെ ആണ് ഓര്മ വന്നത് ....പിന്നെ ഒട്ടും താമസ്ച്ചില്ല മരിച്ചു പോയ ബാലനെയും കുടുംബത്തെയും ഓര്ത്തു ഒന്നു ദുഖിച്ചു ..എന്നിട്ട് പതിവു പോലെ അടുത്ത വാര്‍ത്തയും വായിച്ചു ഞാന്‍ പത്രം മടക്കി വെച്ചു ....

ഇ തുടക്കം

ഇതൊരു തുടക്കം മാത്രം ആണ് ..എന്തിന് വേണ്ടി ആണ് എന്ന് ചോദിക്കരുത് ...ചുമ്മാ വെറുതെ എല്ലാരേയും കളി ആക്കാനും chalu അടിക്കാനും മാത്രം ആയി ഒരു ബ്ലോഗ് ... കൂട്ടുകാരില്‍ പലരും ബ്ലോഗ് എഴുതി തുടങ്ങി .... ഒര്കുട്ടിംഗ് ഇപ്പോ ബോറടിച്ചു തുടങ്ങി....അപ്പൊ എനിക്കും ഒരു ആഗ്രഹം ..ഒരു മാറ്റം വേണം ..ഇതു അതിനുവേണ്ടി മാത്രം ആണ്....

പിന്നെ ഞാന്‍ ആര് എങ്ങനെ എല്ലാം പറയാന്‍ എന്ന് ചോദിക്കരുത്.....ഇതിലെ കഥാപാത്രങ്ങള്‍ തികച്ചും ഭാവന മാത്രം ആണ് എന്ന് ഞാന്‍ പ്രഖ്യാവിച്ചു കൊള്ളുന്നു...യാഥാര്തിയംങ്ങളും ആയി ഇതിനു യാതൊരു സാമ്യവും ഇല്ല..അങ്ങന്നെ തോനിയാല്‍ തികച്ചും യാത്രിചികം മാത്രം ആണ്...ചുരിക്കി പറഞ്ഞാല്‍ ഇവിടെ പറയുന്നതില്‍ നിങ്ങള്ക്ക് അനുകൂലിക്കാം പ്രേതികുല്ലികം പക്ഷെ അതിന്റെ പേരില്‍ പ്രന്ശ്നങള്‍ ഉണ്ടാക്കിയാല്‍ എനിക്കൊരു ചുക്കും ഇല്ല.... ഇവിടെ ഞാന്‍ എന്റെ നാട്ടിലെ തട്ടുകടയിലെ വിശേഷം മുതല്‍ ചന്ദ്രന് കീഴിലുള്ള എല്ലതിനെകുരിച്ചും എനിക്കിഷ്ടം ഉള്ളത് പോലെ എഴുതും .... അതില്‍ ഇഷ്ടപെട്ടിലേല്‍ നിങളും ഒരു ബ്ലോഗ് എഴുതി പ്രതികരിച്ചു കൊള്ളൂ ...
അടി ഉണ്ടാക്കാന്‍ എനിക്ക് ഒട്ടും താത്പര്യം ഇല്ല..അതിനാല്‍ വളര രസകരം ആയി ഒരു തമാശ പോലെ ഇ ബ്ലോഗിനെ കണ്ടാല്‍ മതി ....